HOME
DETAILS

സെക്രട്ടേറിയറ്റിനു മുന്നില്‍ 101 മണിക്കൂര്‍ കഞ്ഞിവെപ്പ് സമരം നടത്തും

  
backup
April 12 2017 | 07:04 AM

%e0%b4%b8%e0%b5%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%87%e0%b4%b1%e0%b4%bf%e0%b4%af%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%81-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d

തൃശൂര്‍: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്‌കൂള്‍ പാചക തൊഴിലാളി യൂണിയന്‍ (എ.ഐ.ടി.യു.സി) യുടെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റിനു മുമ്പില്‍ 101 മണിക്കൂര്‍ കഞ്ഞിവെപ്പ് സമരം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഏപ്രില്‍ 17 മുതല്‍ 21 വരെ നടത്തുന്ന സമരം എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. മിനിമം കൂലി വിജ്ഞാപനം മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കുക, അവകാശ പത്രിക അംഗീകരിക്കുക, ഭവനം ഫൗണ്ടേഷന്‍ കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭവന ആരോഗ്യ സുരക്ഷാ വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, അവധിക്കാല അലവന്‍സായി പകുതി വേതനവും സൗജന്യ റേഷനും അനുവദിക്കുക തുടങ്ങിയവ നേടിയെടുക്കുന്നതിനാണ് സമരം.
സംസ്ഥാനത്തെ 30,000ത്തില്‍ പരം വരുന്ന സ്‌കൂള്‍ പാചകത്തൊഴിലാളികളില്‍ മൂന്നിലൊന്നും സര്‍ക്കാര്‍ രേഖകളിലോ കണക്കുകളിലോ ഉള്‍പ്പെട്ടിട്ടില്ലെന്ന് ഭാരവാഹികള്‍ പറഞ്ഞു. മൂന്ന് മാസത്തോളമായി തൊഴിലാളികള്‍ക്ക് വേതനം ലഭിക്കാത്ത സ്ഥിതിയാണ്. ഇ.എസ്.ഐ, മറ്റ് ചികിത്സാ ആനുകൂല്യങ്ങള്‍, പി.എഫ്, തൊഴില്‍ നിയമങ്ങളുടെ പരിരക്ഷ, ഗ്രാറ്റിവിറ്റി, പെന്‍ഷന്‍, റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ എന്നിവയൊന്നും ഇവര്‍ക്ക് കിട്ടുന്നില്ല.
അഞ്ഞൂറ് കുട്ടികള്‍ക്ക് ഭക്ഷണം പാകം ചെയ്തു നല്‍കാന്‍ ഒരു തൊഴിലാളി എന്ന കണക്കിനാണ് സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ളത്. യൂണിന്റെ നിരന്തര ശ്രമങ്ങള്‍ക്കൊടുവില്‍ മിനിമം കൂലി നിശ്ചയിച്ചു വിജ്ഞാപനമായെങ്കിലും ഇത് നടപ്പിലാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് താല്‍പര്യമെടുത്തില്ല. ഇതുമൂലം നിലവിലെ തൊഴില്‍ വ്യവസ്ഥകളും നിയമ പരിരക്ഷയും പാചകത്തൊഴിലാളികള്‍ക്ക് അന്യമാണ്. ബന്ധപ്പെട്ട അധികൃതര്‍ക്കെല്ലാം നല്‍കിയ നിവേദനങ്ങളും നടത്തിയ സമരങ്ങളും അവഗണിക്കപ്പെട്ട പശ്ചാത്തലത്തിലാണ് കഞ്ഞിവെപ്പ് സമരത്തിന് നിര്‍ബന്ധിതമായത്. വിവിധ സംഘടനകളുടെ നേതാക്കളും ജനപ്രതിനിധികളും വിവിധ ദിവസങ്ങളിലായി സമരത്തെ അഭിവാദ്യം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി ജി മോഹനന്‍, ജില്ലാ സെക്രട്ടറി വി കെ ലതിക, പ്രസിഡന്റ് സി യു ശാന്ത, ജോയിന്റ് സെക്രട്ടറി രതീഷ് ചാഴൂര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുത്തനെയിടിഞ്ഞ് പൊന്ന്; ഒറ്റയടിക്ക് കുറഞ്ഞത് 880 രൂപ, പവന് വില 56,000ത്തില്‍ താഴെ 

Kerala
  •  a month ago
No Image

പീരുമേട്ടില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന

Kerala
  •  a month ago
No Image

'ശത്രുക്കളെ തുരത്തുവോളം പോരാട്ടം, വിജയം വരിക്കുക തന്നെ ചെയ്യും' ഹിസ്ബുല്ല നേതാവിന്റെ ആഹ്വാനം;  ബൈറൂത്തില്‍ ആക്രമണം ശക്തമാക്കി ഇസ്‌റാഈല്‍

International
  •  a month ago
No Image

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്

Kerala
  •  a month ago
No Image

ഡിസിക്ക് വക്കീൽ നോട്ടീസ് അയച്ച് ഇ.പി ജയരാജൻ

Kerala
  •  a month ago
No Image

ട്രംപ് വൈറ്റ് ഹൗസിലെത്തി ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി

International
  •  a month ago
No Image

എയര്‍ ടാക്‌സി സ്റ്റേഷനുകളുടെ നിര്‍മ്മാണമാരംഭിച്ച് യുഎഇ

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-13-11-2024

PSC/UPSC
  •  a month ago
No Image

ബെവ്കോയിലെ വനിതാ ജീവനക്കാരുടെ സുരക്ഷക്കായി പുതിയ തീരുമാനവുമായി സർക്കാർ

Kerala
  •  a month ago
No Image

കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാൻ 'ചിരി' പദ്ധതിയുമായി കേരളാ പൊലിസ്

Kerala
  •  a month ago