വിഷുക്കണി: 96 വിപണികള്‍ ഇന്ന് മുതല്‍
പാലക്കാട്: കാര്‍ഷികവികസന-കര്‍ഷകക്ഷേമ വകുപ്പ് ഏപ്രില്‍ 12,13 തീയതികളില്‍ നടത്തുന്ന വിഷുക്കണി 2017 പച്ചക്കറി വിപണനശാലകളുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് (ഏപ്രില്‍ 12) രാവിലെ 9.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി നിര്‍വഹിക്കും. സ്റ്റേഡിയം ബസ് സ്റ്റാന്‍ഡിന് സമീപമുള്ള വെജിറ്റബ്ള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന് കൗണ്‍സില്‍ (വി.എഫ്.പി.സി.കെ)യുടെ 'സസ്യ' സ്റ്റാളില്‍ നടക്കുന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ.ഗീത അധ്യക്ഷയാവും.
മികച്ച ജൈവകൃഷി മാതൃകകള്‍ നടപ്പാക്കുന്ന 20 കര്‍ഷകര്‍ക്കുള്ള 'ഗുഡ് അഗ്രിക്കള്‍ച്ചറല്‍ പ്രാക്റ്റീസസ് (ജി.എ.പി) സര്‍ട്ടിഫിക്കറ്റുകള്‍ ജില്ലാ കലക്ടര്‍ പി.മേരിക്കുട്ടി കൈമാറും. നഗരസഭ വൈസ് ചെയര്മാന് സി.കൃഷ്ണകുമാര്‍ ആദ്യ വില്പന നടത്തും. കൃഷിവകുപ്പിന്റെ 84, വെജിറ്റബ്ള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന് കൗണ്‍സിലിന്റെ (വി.എഫ്.പി.സി.കെ) ഏഴ്, ഹോര്‍ട്ടികോര്‍പ്പിന്റെ അഞ്ച് അടക്കം ജില്ലയില്‍ 96 ചന്തകളാണ് പ്രവര്‍ത്തിക്കുക. രാവിലെ 9.30 മുതല്‍ വൈകീട്ട് ഏഴ് വരെ വിഷു ചന്തകള്‍ പ്രവര്‍ത്തിക്കും. പൊതുവിപണിയില്‍ നിന്ന് 30 ശതമാനം വിലക്കിഴിവില്‍ പച്ചക്കറികള്‍ ലഭിക്കുമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ കെ.എക്സ്.ലിസി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."