സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ സ്‌കൂള്‍ മികച്ച നിലവാരത്തിലേക്ക്
കുമ്പള: കുമ്പള സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിനെ മികച്ച നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നു സ്‌കൂള്‍ മാനേജ്‌മെന്റ്. പഠന രംഗത്തും കായിക രംഗത്തും ദേശീയ നിലവാരത്തിലേക്കു വിദ്യാര്‍ഥികളെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനു വിവിധ പദ്ധതികള്‍ ഈ അധ്യയാന വര്‍ഷം മുതല്‍ പരിചയപ്പെടുത്തുമെന്നു മാനേജ്‌മെന്റ് കമ്മിറ്റി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സ്‌പോര്‍ട്‌സ്, ഗെയിംസ് രംഗത്ത് മികച്ച നേട്ടം ഉറപ്പുവരുത്തുന്നതിന് അനില്‍ കുംബ്ലെയുടെ നേതൃത്വത്തില്‍ നടത്തുന്ന ടെന്‍വിക് എന്ന ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അക്കാദമിയുടെ നേതൃത്വത്തില്‍ സ്‌കൂളില്‍ ഈ വര്‍ഷം മുതല്‍ സ്‌പോര്‍ട്‌സ് അക്കാദമി പ്രവര്‍ത്തനമാരംഭിക്കും. കുട്ടികള്‍ക്കായി അന്താരാഷ്ട്ര നിലവാരത്തില്‍ ഉപകരണങ്ങളും സൗകര്യങ്ങളും ഇവിടെ സജ്ജീകരിക്കും.
സിന്തറ്റിക് ട്രാക്ക്, ആധുനിക രീതിയിലുള്ള ജംപിങ് പിറ്റ്, ടെന്നിസ് കോര്‍ട്ട്, വോളിബോള്‍-ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടുകള്‍ തുടങ്ങിയവയില്‍ ലോക നിലവാരത്തിലുള്ള പരിശീലകരുടെ കീഴില്‍ പരിശീലനം നടത്താന്‍ സൗകര്യമൊരുങ്ങുന്നതോടെ വിദ്യാര്‍ഥികള്‍ക്കു ദേശീയ, അന്തര്‍ദേശീയ താരങ്ങളായി ഉയരാന്‍ കഴിയുമെന്നും സയന്‍സ് വിഷയങ്ങളോടെയുള്ള പ്ലസ്ടു കോഴ്‌സിനോടൊപ്പം പ്രശസ്ത എന്‍ട്രന്‍സ് പരിശീലന സ്ഥാപനമായ മാപ് എജ്യൂക്കേഷനുമായി ചേര്‍ന്ന് മെഡിക്കല്‍ എന്‍ജിനിയറിങ് പ്രവേശന പരീക്ഷകള്‍ക്കുള്ള പരിശീലനവും നല്‍കും.
അഖിലേന്ത്യാ തലത്തില്‍ മികച്ച സ്ഥാപനങ്ങളായ എയിംസ്, ജിപ്‌മെര്‍ തുടങ്ങിയവയിലേക്കുള്ള പ്രവേശന പരീക്ഷകള്‍ക്കും പരിശീലനം നല്‍കും. സീനിയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ സയന്‍സ് വിത്ത് മിത്തമാറ്റിക്‌സ്, സയന്‍സ് വിത്ത് ബയോളജി, കൊമേഴ്‌സ് എന്നീ മൂന്ന് സ്ട്രീമുകളിലായി ഓരോ ബാച്ചുകളിലുമായി മുപ്പതു പേര്‍ക്ക് വീതമാണ് പ്രവേശനം നല്‍കുന്നത്.
വാര്‍ത്താസമ്മേളനത്തില്‍ മാനേജിങ് ട്രസ്റ്റി മുഹമ്മദ് ഇഖ്ബാല്‍, പ്രിന്‍സിപ്പല്‍ കെ.വി ഭട്ട്, മാപ് എജ്യൂക്കേഷന്‍ മാനേജിങ് ഡയരക്ടര്‍ മുഹമ്മദ് ജമീല്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."