വാദം പൂര്‍ത്തിയായി; ബണ്ടിചോറിന്റെ വിധി ഇന്നറിയാം
തിരുവനന്തപുരം: നാലു വര്‍ഷങ്ങള്‍ക്കു മുന്‍പ് കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കുപ്രസിദ്ധ മോഷ്ടാവ് ബണ്ടിചോറിന്റെ വിധി ഇന്നറിയാം. 2013 ജനുവരി 20ന് പട്ടം പ്ലാമൂട് ടി.കെ ദിവാകരന്‍ റോഡില്‍ കെ. വേണുഗോപാലന്‍ നായരുടെ വീട്ടില്‍ അതിക്രമിച്ചു കയറി വിലപിടിപ്പുച്ച മിത്‌സുബിഷി ഔട്ട്‌ലാന്‍ഡര്‍ കാറും ,നോക്കിയ മൊബൈല്‍ഫോണ്‍, ഡി.വി.ഡി പ്ലെയര്‍ ഉള്‍പ്പെടെ 29 ലക്ഷം രൂപയുടെ ഉപകരണങ്ങളും മോഷ്ടിച്ച കേസില്‍ തിരുവനന്തപുരം രണ്ടാം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് പി. കൃഷ്ണകുമാര്‍ ഇന്ന് വിധി പറയും. കേസിലെ വാദം ഇന്നലെ പൂര്‍ത്തിയായി.
സി.സി.ടി.വി ദൃശ്യങ്ങള്‍ വിചാരണ സമയത്ത് പ്രതിയുടെ സാന്നിദ്ധ്യത്തില്‍ കോടതി മുമ്പാകെ പ്രദര്‍ശിപ്പിച്ച് തെളിവ് നല്‍കിയെന്ന അപൂര്‍വതയും കേസിനുണ്ട്. മോഷ്ടിക്കപ്പെട്ട വാഹനത്തിലും മറ്റും കണ്ട വിരലടയാളങ്ങള്‍ പ്രതിയുടേതാണെന്നു സാധൂകരിക്കുന്ന റിപ്പോര്‍ട്ട് പ്രോസിക്യൂഷന്‍ കോടതി മുമ്പാക ഹാജരാക്കി. പ്രതി മോഷണസ്ഥലത്ത് എത്തിയ എസ്റ്റീം കാറിലും ഔട്ട്‌ലാന്‍ഡര്‍ കാറിലും നിന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെടുത്ത മുടി പ്രതിയുടേതാണെന്നു പരിശോധിക്കുന്നതിന് പ്രതിയുടെ തലയിലെ മുടി എടുക്കാന്‍ സമ്മതിക്കാത്തത് കുറ്റക്കാരനാണെന്ന് ഉറപ്പുള്ളതുകൊണ്ടാണെന്നു പ്രോസിക്യൂട്ടര്‍ അന്തിമ വാദസമയത്ത് കോടതിയില്‍ ബോധിപ്പിച്ചു.
എന്നാല്‍ ബണ്ടിചോര്‍ നിരപരാധിയാണെന്നും മാനസികവൈകല്യമുണ്ടെന്നുമാിരുന്നു പ്രതിഭാഗം വക്കീല്‍ ബി.എ ആളൂരിന്റെ വാദം. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 39 സാക്ഷികളെയും 89 രേഖകളും 96 തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."