അമേരിക്കയില്‍ മരണം 90,000 പിന്നിട്ടു; 15 ലക്ഷം കടന്ന് രോഗബാധിതര്‍
വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് വ്യാപനം അനിയന്ത്രിതമായി തുടരുമ്പോള്‍, അമേരിക്ക കൂടുതല്‍ പ്രതിരോധത്തിലാകുന്നു. അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 15 ലക്ഷം പിന്നിട്ടു. 15,07,798 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 3.4 ലക്ഷം പേര്‍ മാത്രമാണ് രോഗവിമുക്തരായിരിക്കുന്നതെന്നതു ശ്രദ്ധേയമാണ്.
ഇവിടെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം തൊണ്ണൂറായിരം പിന്നിട്ടു. 90,113 പേരാണ് മരിച്ചത്. നിലവിലെ രീതിയില്‍തന്നെ മുന്നോട്ടുപോയാന്‍ ദിവസങ്ങള്‍ക്കുള്ളില്‍ അമേരിക്കയിലെ മരണസംഖ്യ ഒരു ലക്ഷം പിന്നിടും.അതേസമയം, രോഗബാധിതരുടെ എണ്ണത്തില്‍ സ്‌പെയിനിനെ പിന്തള്ളി റഷ്യ ലോകത്ത് രണ്ടാം സ്ഥാനത്തെത്തി. ഓരോ ദിവസവും പതിനായിരത്തിലേറെ പേര്‍ക്കാണ് റഷ്യയില്‍ കൊവിഡ് സ്ഥിരീകരിക്കുന്നത്. നിലവില്‍ 2.82 ലക്ഷം പേര്‍ക്കാണ് രാജ്യത്തു രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അമേരിക്കയ്ക്കു പിന്നാലെ ആദ്യമായി രോഗികളുടെ എണ്ണം മൂന്നു ലക്ഷത്തിലേക്ക് അടുക്കുകയാണ് റഷ്യയില്‍. എന്നാല്‍, ഇവിടെ മരണസംഖ്യ താരതമ്യേന കുറവാണ്. 2,631 പേരാണ് റഷ്യയില്‍ ഇതുവരെ മരിച്ചത്. മെക്‌സിക്കോയില്‍ മരണസംഖ്യ ഇന്നലെയും കുത്തനെ ഉയര്‍ന്നു. ഇന്നലെ 278 പേര്‍ക്കൂടി മരിച്ചതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 5,045 ആയി. ഇവിടെ അര ലക്ഷത്തോളം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
അതേസമയം, ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,13,636 ആയി വര്‍ധിച്ചു. 47.38 ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 18.23 ലക്ഷം പേര്‍ രോഗവിമുക്തരായിട്ടുണ്ട്. ലോകാരോഗ്യ സംഘടന നല്‍കുന്ന ഔദ്യോഗിക കണക്കുപ്രകാരം 3,05,976 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 44,94,873 പേര്‍ക്കു രോഗം സ്ഥിരീകരിച്ചതായും ഔദ്യോഗിക കണക്കില്‍ വ്യക്തമാക്കുന്നു. അമേരിക്കയ്ക്കും റഷ്യയ്ക്കും പുറമേ സ്‌പെയിന്‍, ബ്രിട്ടന്‍, ബ്രസീല്‍, ഇറ്റലി എന്നിവിടങ്ങളില്‍ രോഗികളുടെ എണ്ണം രണ്ടു ലക്ഷവും ഫ്രാന്‍സ്, ജര്‍മനി, തുര്‍ക്കി, ഇറാന്‍ എന്നിവിടങ്ങളില്‍ ഒരു ലക്ഷവും പിന്നിട്ടു.
സ്‌പെയിനില്‍ 27,650, ബ്രിട്ടനില്‍ 34,466, ബ്രസീലില്‍ 15,662, ഇറ്റലിയില്‍ 31,763, ഫ്രാന്‍സില്‍ 27,625, ജര്‍മനിയില്‍ 8,027, തുര്‍ക്കിയില്‍ 4,096, ഇറാനില്‍ 6,937, പെറുവില്‍ 2,523, ചൈനയില്‍ 4,633, കാനഡയില്‍ 5,679, ബെല്‍ജിയത്തില്‍ 9,052, നെതര്‍ലാന്‍ഡ്‌സില്‍ 5,670, ഇക്വഡോറില്‍ 2,688, സ്വിറ്റ്‌സര്‍ലാന്‍ഡില്‍ 1,879, സ്വീഡനില്‍ 3,674, പോര്‍ച്ചുഗലില്‍ 1,203, അയര്‍ലന്‍ഡില്‍ 1,533, ഇന്തോനേഷ്യയില്‍ 1,148, റൊമാനിയയില്‍ 1,097 എന്നിങ്ങനെയാണ് മരണസംഖ്യ. ഇന്ത്യയെക്കൂടാതെ ഈ രാജ്യങ്ങളിലാണ് മരണം ആയിരം പിന്നിട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."