HOME
DETAILS
MAL
ആസ്ഥാനം അതിഥി തൊഴിലാളികള്‍ക്ക് വിട്ടുകൊടുത്ത് കോണ്‍ഗ്രസ്
backup
May 18 2020 | 05:05 AM
ന്യൂഡല്‍ഹി: ലോക്ക്ഡൗണിനെ തുടര്‍ന്ന് ജന്മനാട്ടിലേക്ക് നടന്നുപോവുന്ന അതിഥി തൊഴിലാളികള്‍ക്ക് വിശ്രമിക്കാനായി പാര്‍ട്ടി സംസ്ഥാന ആസ്ഥാനം വിട്ടുകൊടുത്ത് ഡല്‍ഹി കോണ്‍ഗ്രസ് കമ്മറ്റി.
രാജീവ് ഭവനെന്ന സംസ്ഥാന ആസ്ഥാനമാണ് തൊഴിലാളികള്‍ക്ക് വിട്ടുകൊടുത്തതെന്ന് ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ അനില്‍ ചൗധരി പറഞ്ഞു.
അമ്പത്തോളം പേര് ഒരേസമയം ഇവിടെ താമസിക്കുന്നുണ്ടെന്നും അവര്‍ക്ക് മൂന്നുനേരവും ഭക്ഷണവും മാസ്കുകളും സാനിറ്റൈസറും നല്‍കുന്നുണ്ടെന്നും അനില്‍ ചൗധരി പറഞ്ഞു. സാമൂഹ്യാകലവും വൃത്തിയും പാലിച്ചാണ് സംസ്ഥാന ഓഫിസില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."