നിഖില്‍ വധം: അഞ്ച് സി.പി.എം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം
തലശ്ശേരി: ബി.ജെ.പി പ്രവര്ത്തകന് തലശേരി സ്വദേശി നിഖിലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ അഞ്ച് സി.പി.എം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം. വടക്കുമ്പാട് തെക്കേ കണ്ണോളി വീട്ടില്‍ കെ.ശ്രീജിത്ത്(39), നിട്ടൂര്‍ ഗുംട്ടിയിലെ ചാലില്‍ വീട്ടില്‍ വി.ബിനോയ്(31), ഗുംട്ടിക്കടുത്ത റസീന മന്‍സിലില്‍ കെ.പി മനാഫ്(42), വടക്കുമ്പാട് പോസ്റ്റാഫിസിന് സമീപം ജയരാജ് ഭവനില്‍ പി.പി സുനില്‍കുമാര്‍(51), ഗുംട്ടിയിലെ കളത്തില്‍ വീട്ടില്‍ സി.കെ മര്‍ഷൂദ് (34) എന്നിവര്‍ക്കാണ് ജീവപര്യന്തം തടവുശിക്ഷ ലഭിച്ചത്. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി.
നിട്ടൂര്‍ ഗുംട്ടിയിലെ ഉമ്മലില്‍ യു. ഫിറോസ്, വടക്കുംമ്പാട് കൂളിബസാറിലെ നടുവിലോതിയില്‍ വത്സന് വയനാല്‍ എന്നിവരെ തെളിവുകളുടെ അഭാവത്തില്‍ വെറുതെവിട്ടു. എട്ടാം പ്രതി മൂലാന് എം. ശശിധരന് കേസ് വിചാരണക്കിടയില്‍ മരിച്ചു.
തലശ്ശേരിയില്‍ സി.പി.എം ബി.ജെ.പി. സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട 2008 മാര്‍ച്ച് അഞ്ചിന് വൈകിട്ട് വടക്കുമ്പാട് കൂളിബസാറിനടുത്തുവെച്ച് പാറക്കണ്ടി നിഖിലി(22)നെ ലോറിയില്‍ നിന്നു പിടിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ജോലി കഴിഞ്ഞ് ലോറിയില്‍ വീട്ടിലേക്കു പോവുകയായിരുന്നു നിഖില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."