ജില്ലയ്ക്കകത്ത് ബസ് സര്‍വീസ് അനുവദിക്കും; 24 യാത്രക്കാര്‍ മാത്രം; നിരക്ക് വര്‍ധിപ്പിക്കും
തിരുവനന്തപുരം: നാലാംഘട്ടലോക്ഡൗണില്‍ നിയന്ത്രണങ്ങളോടെ പൊതുഗതാഗതം പുനരാരംഭിക്കാന്‍ അനുമതി. ജില്ലയ്ക്കുള്ളില്‍ ബസ് സര്‍വീസ് ആരംഭിക്കാം. നിരക്ക് വര്‍ധിപ്പിക്കും, എന്നാല്‍ ഇരട്ടിയാക്കില്ല. ഒരു ബസില്‍ 24 യാത്രക്കാരെ മാത്രം അനുവദിക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും ഉള്‍പപ്പെടെ നടന്ന യോഗത്തിലാണ് തീരുമാനം.
ഹോട്‌സ്‌പോട്ടുകള്‍ ഒഴിവാക്കി ജില്ലയ്ക്കകത്ത് ബസ് സര്‍വീസ് തുടങ്ങാനാണ് തീരുമാനം. യാത്രികര്‍ക്കുംല ജീവനക്കാര്‍ക്കും മാസ്‌ക് നിര്‍ബന്ധമാണ്. അകലം പാലിച്ചുകൊണ്ടായിരിക്കണം യാത്ര. ഇതിനായി ബസില്‍ പരമാവധി 24 യാത്രക്കാര്‍ എന്നു നിജപ്പെടുത്താനും യോഗത്തില്‍ ധാരണയായി.
അന്തര്‍ ജില്ലാ, അന്തർ സംസ്ഥാന യാത്രകള്‍ ഉടനെയുണ്ടാകില്ലെന്നും ഹോട്ട് സ്പോട്ട് അല്ലാത്തയിടങ്ങളില്‍ ഓട്ടോറിക്ഷ, ടാക്സി സർവീസുകള്‍ നടത്താമെന്നും ഗതാഗതമന്ത്രി അറിയിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."