HOME
DETAILS

തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് അന്തിമരൂപം നല്‍കി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി

  
backup
March 12 2019 | 18:03 PM

congress-election-national

 

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് ഇന്നലെ ഗുജറാത്തില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അന്തിമ രൂപം നല്‍കി. ലോക്‌സഭ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന പാര്‍ട്ടി, ഓരോ സംസ്ഥാനത്തും കൈക്കൊള്ളേണ്ട നയതീരുമാനങ്ങള്‍, സ്ഥാനാര്‍ഥിനിര്‍ണയം, പ്രചാരണപരിപാടികള്‍, സഖ്യനീക്കങ്ങള്‍ തുടങ്ങിയവ ചര്‍ച്ചചെയ്തു.


രാജ്യത്തെ അലട്ടുന്ന വിവിധ വിഷയങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരം പറയണമെന്ന ആവശ്യം പ്രവര്‍ത്തക സമിതി മുന്നോട്ടുവച്ചു. മഹാത്മാഗാന്ധി 1930ല്‍ നടത്തിയ ദണ്ഡിയാത്രയുടെ വാര്‍ഷിക ദിനമെന്നനിലയ്ക്കാണ് പ്രവര്‍ത്തക സമിതി അഹമ്മദാബാദില്‍ നടന്നത്. സബര്‍മതി ഗാന്ധി ആശ്രമത്തില്‍ പ്രാര്‍ഥനാ യോഗത്തോടെയായിരുന്നു തുടക്കം. സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍ ദേശീയ സ്മാരകത്തിലാണ് പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്നത്. 1961ന് ശേഷം ആദ്യമായാണ് ഗുജറാത്തില്‍ കോണ്‍ഗ്രസ് പ്രവത്തകസമിതി ചേരുന്നതെന്ന പ്രത്യേകതയും ഇന്നലത്തെ യോഗത്തിനുണ്ട്.


ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ, ബി.ജെ.പിയുടെ കോട്ടയില്‍ കോണ്‍ഗ്രസ് പ്രവത്തകസമിതിയോഗത്തിന് രാഷ്ട്രീയപ്രധാന്യമേറെയാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി, യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി, മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്, എ.ഐ.സി.സി ജന. സെക്രട്ടറി പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കു പുറമെ കേരളത്തില്‍നിന്നുള്ള പ്രവര്‍ത്തക സമിതി അംഗങ്ങളായ എ.കെ ആന്റണി, ഉമ്മന്‍ ചാണ്ടി, കെ.സി വേണുഗോപാല്‍, പി.സി ചാക്കോ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.


യോഗ ശേഷം ഗാന്ധിനഗറില്‍ കോണ്‍ഗ്രസിന്റെ ഉജ്വല തെരഞ്ഞെടുപ്പ് റാലിയും നടന്നു. യോഗത്തില്‍ സംസാരിച്ച രാഹുല്‍ഗാന്ധി അതിനിശിതമയാണ് കേന്ദ്രസര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വിമര്‍ശിച്ചത്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയെന്ന നിലയ്ക്ക് പ്രിയങ്കാ ഗാന്ധി ആദ്യമായി പാര്‍ട്ടി പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. പ്രസംഗത്തിലുടനീളം പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര സര്‍ക്കാരിനേയും പ്രിയങ്ക രൂക്ഷമായി വിമര്‍ശിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി എയര്‍ലൈന്‍സ് കോഴിക്കോട് നിന്ന് സര്‍വീസ് പുനരാരംഭിക്കുന്നു

Saudi-arabia
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-18-10-2024

PSC/UPSC
  •  2 months ago
No Image

ഖത്തർ; വാരാന്ത്യത്തിൽ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ വിമാനത്താവളങ്ങളിൽ മുഖം തിരിച്ചറിയാനുള്ള പ്രത്യേക അത്യാധുനിക എ.ഐ കാമറകൾ സ്ഥാപിക്കും

uae
  •  2 months ago
No Image

മുംബൈയില്‍ ലോക്കല്‍ ട്രെയിന്‍ പാളം തെറ്റി

National
  •  2 months ago
No Image

ദുബൈ; സ്വർണവില എക്കാലത്തെയും ഉയർന്ന നിരക്കിൽ

uae
  •  2 months ago
No Image

 ബെംഗളൂരു എഫ്‌സി ക്ക് വിജയം; പഞ്ചാബിനെ വീഴ്ത്തിയത് ഒരു ഗോളിന്

Football
  •  2 months ago
No Image

ഒമാനിൽ പാർപ്പിട കെട്ടിടത്തിന് മുകളിൽ പാറ വീണു; 17 പേരെ സുരക്ഷിത സ്ഥാലങ്ങളിലേക്ക് മാറ്റി

oman
  •  2 months ago
No Image

തമിഴ് വാഴ്ത്ത് പാട്ടിനെ അധിക്ഷേപിച്ച സംഭവം; ഗവര്‍ണര്‍ക്ക് പങ്കില്ലെന്ന് രാജ്ഭവന്‍; മാപ്പ് പറഞ്ഞ് തടിയൂരി ഡി.ഡി തമിഴ്

National
  •  2 months ago
No Image

അങ്കമാലിയില്‍ മയക്കുമരുന്ന് വേട്ട; 200 ഗ്രാം എംഡിഎംഎയും പത്ത് എക്‌സ്റ്റെസിയും പിടിച്ചെടുത്തു; യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago