ഷൊര്‍ണൂരില്‍ ഏപ്രില്‍ 18ന് തൊഴില്‍മേള
പാലക്കാട്:ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സേഞ്ചിനു കീഴിലുളള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 18ന് ഷൊര്‍ണ്ണൂര്‍ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ തൊഴില്‍മേള നടത്തും. സര്‍ക്കാര്‍ പ്രൊജക്ടിലേയ്ക്കും സ്വകാര്യമേഖലയിലെ വിവിധ തസ്തികകളിലേയ്ക്കുമായി 200-ലധികം തൊഴില്‍ അവസരങ്ങളാണ് പ്രതീക്ഷിക്കുന്നത്.മേളയില്‍ കണ്‍സ്ട്രക്ഷന്‍, ടെലികോം, എജുക്കേഷന്‍, ഇന്‍ഷുറന്‍സ്, ഫിനാന്‍സ് (അക്കൗണ്ടന്‍സ്) തുടങ്ങിയ മേഖലകളിലെ പ്രമുഖ സ്ഥാപനങ്ങളാണ് പങ്കെടുക്കുന്നത്. പ്രായപരിധി: 22-34 പങ്കെടുക്കുവാന്‍ താല്‍പര്യമുളളവര്‍ ഏപ്രില്‍ 18ന് രാവിലെ 10ന് ബയോഡാറ്റയും ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും സഹിതം 250രൂപ ഒറ്റതവണ രജിസ്‌ട്രേഷന്‍ ഫീസുമായി ഷൊര്‍ണ്ണൂര്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ എത്തണം. എംപ്ലോയബിലിറ്റി സെന്ററില്‍ നേരത്തെ രജിസ്റ്റര്‍ ചെയ്ത വര്‍ക്കും പങ്കെടുക്കാം. വിശദവിവരങ്ങള്‍ക്ക് : 04912505435, 8281923390, 9746995935
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."