മലയാളത്തില്‍ തയാറാക്കിയ പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യാന്‍ നടപടിയെടുക്കണം: മലയാള ഐക്യവേദി
പാലക്കാട്:ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലേക്കു മലയാളത്തില്‍ തയാറാക്കിയ പാഠപുസ്തകങ്ങള്‍ പ്ലസ് വണ്‍ ക്ലാസുകള്‍ തുടങ്ങുന്നതിനോടൊപ്പം വിതരണം ചെയ്യാന്‍ നടപടിയെടുക്കണമെന്നു മലയാള ഐക്യവേദി ജില്ലാ സമിതി ആവശ്യപ്പെട്ടു.
പാഠപുസ്തകങ്ങള്‍ സമയബന്ധിതമായി വിതരണം ചെയ്തില്ലെങ്കില്‍ സ്വകാര്യ ഗൈഡുകളെ ആശ്രയിക്കേണ്ടിവരും. നിലവില്‍ പരീക്ഷ മാതൃ'ഭാഷയില്‍ എഴുതാമെങ്കിലും പാഠപുസ്തകങ്ങള്‍ മാതൃഭാഷയില്‍ നല്‍കാതെയായിരുന്നു പഠനം.
മലയാള ഐക്യവേദി, വിദ്യാര്‍ഥി മലയാളവേദി എന്നിവരുടെ നിരന്തര ആവശ്യപ്പെടലിനു ശേഷമാണു പാഠപുസ്തകമിറക്കാന്‍ തീരുമാനിച്ചത്. ലക്ഷക്കണക്കിനു വിദ്യാര്‍ഥികള്‍ക്ക് ശാസ്ത്ര വിഷയങ്ങളടക്കം സ്വന്തം ഭാഷയില്‍ പഠിക്കുന്നത് ഏറെ പ്രയോജനപ്പെടും.
നീറ്റ് പരീക്ഷ മലയാളത്തില്‍ എഴുതാനാവാത്തതിനു കാരണം സംസ്ഥാനതലത്തില്‍ ഏകീകൃത പാഠപുസ്തകമില്ലാത്തതാണ്. സമിതി യോഗത്തില്‍ ജില്ലാ പ്രസിഡന്റ് എം.രാജന്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."