ബഹ്‌റൈന്‍ പ്രതിഭ ഹെല്‍പ് ലൈന്‍ ബോധവല്‍കരണ പരിപാടി ശ്രദ്ധേയമായി
മനാമ: 'മാനസിക പിരിമുറുക്കം ഒഴിവാക്കൂ, ഹൃദയത്തെ രക്ഷിക്കൂ, ആത്മഹത്യ ഒന്നിനും പരിഹാരമല്ല' എന്ന വിഷയത്തില്‍ ബഹ്‌റൈന്‍ പ്രതിഭ ഹെല്‍പ് ലൈന്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടി ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
ബഹ്‌റൈനിലെ പ്രമുഖ മന ശാസ്ത്രജ്ഞന്‍ ജോണ്‍ പനക്കല്‍ ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ പ്രമുഖ സാമൂഹ്യപ്രവര്‍ത്തകന്‍ സി.വി. നാരയണന്‍ (പ്രതിഭ), ഗള്‍ഫ് മാധ്യമം ചീഫ് റിപ്പോര്‍ട്ടര്‍ ബഹ്‌റൈന്‍ ഷമീര്‍ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.
പ്രതിഭ ഹാളില്‍ നടന്ന പരിപാടിയില്‍ പ്രവാസി കമ്മീഷനംഗം കൂടിയായ സുബൈര്‍ കണ്ണൂര്‍ അധ്യക്ഷത വഹിച്ചു. സതീന്ത്രന്‍ കൂടത്തില്‍ സ്വാഗതമാശംസിച്ചു.
സാമൂഹ്യ പ്രവര്‍ത്തകരായ ചന്ദ്രന്‍ തിക്കോടി, റഫീക്ക് അബ്ദുള്ള, നിസാര്‍ കൊല്ലം, പ്രതിഭാ നേതക്കളായ ശ്രീജിത്ത് ഒഞ്ചിയം, പിടി നാരായണന്‍, മഹേഷ് മോറാഴ, ശരീഫ് കോഴിക്കോട് എന്നിവര്‍ പങ്കെടുത്തു.
ഹെല്‍പ്പ് ലൈന്‍ അംഗങ്ങളായ മൊയ്തീന്‍ പൊന്നാനി, നൗശാദ് പൂനൂര്‍, സൈനുല്‍ കൊയിലാണ്ടി, നുബിന്‍ ആലപ്പി, ജിതേഷ് മണിയൂര്‍, പ്രജില്‍ മണിയൂര്‍, ലിതിഷ് പുതുക്കുടി, എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."