ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തതിന് സംഘ്പരിവാര്‍ സൈബര്‍ ആക്രമണം: സുഷമാ സ്വരാജിന് പിന്തുണയുമായി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനു നേരെ സ്വന്തം പാര്‍ട്ടിയില്‍ നിന്നു തന്നെ സൈബര്‍ ആക്രമണം. സംഘപരിവാര്‍, ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തുന്ന സൈബര്‍ ആക്രമണത്തേത്തുടര്‍ന്ന് സുഷമയ്ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് രംഗത്തെത്തി.
മിശ്രവിവാഹിതരോട് മോശമായി പെരുമാറിയ ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തതാണ് സുഷമയ്‌ക്കെതിരെ സംഘ്പരിവാര്‍ തിരിയാന്‍ കാരണം. തനിക്കെതിരെ വന്ന മോശം കമന്റുകള്‍ സുഷമ സ്വരാജ് തന്നെയാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.
ഉത്തര്‍പ്രദേശ് സ്വദേശികളായ മുഹമ്മദ് അനസ് സിദ്ദീഖി, ഭാര്യ തന്‍വി സേഥ് എന്നിവര്‍ പാസ്‌പോര്‍ട്ട് പുതുക്കാന്‍ എത്തിയപ്പോഴായിരുന്നു സംഭവം. ലഖ്‌നോവിലെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിലെത്തിയപ്പോള്‍, പുതുക്കണമെങ്കില്‍ മുഹമ്മദ് അനസ് ഹിന്ദുമതത്തിലേക്ക് മാറണമെന്ന് ആവശ്യപ്പെടുകയായിരുന്നു. വികാസ് മിശ്ര എന്ന ഉദ്യോഗസ്ഥനാണ് ഇങ്ങനെയൊരു ആവശ്യമുന്നയിച്ചത്.
ഇക്കാര്യം ചൂണ്ടിക്കാണിച്ച് ദമ്പതികള്‍ സുഷമയ്ക്ക് ട്വീറ്റ് ചെയ്തു. ഇതേത്തുടര്‍ന്ന് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുകയുമുണ്ടായി. ഇതാണ് സംഘ്പരിവാറിനെ ചൊടിപ്പിച്ചത്.
No matter the situation or reason, nothing calls for threats of violence, disrespect & abuse. @SushmaSwaraj ji, we applaud your decision to call out the heinous trolls of your own party.https://t.co/qcB0qemRGZ
— Congress (@INCIndia) June 24, 2018
അതിനിടെ, സുഷമയ്ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ഔദ്യോഗിക ട്വീറ്റിലൂടെ സുഷമയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്താണ് പിന്തുണ അറിയിച്ചത്. വിദ്വേഷവും പരിഹാസവും നിറഞ്ഞ പരാമര്‍ശങ്ങളാണ് നിങ്ങളുടെ പാര്‍ട്ടിയില്‍ നിന്നു തന്നെ ഉയര്‍ന്നിരിക്കുന്നത്. ഈ അവസരത്തില്‍ നിങ്ങളുടെ തീരുമാനത്തെ ഞങ്ങള്‍ പിന്തുണയ്ക്കുന്നുവെന്ന് കോണ്‍ഗ്രസ് ട്വീറ്റില്‍ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."