മുംബൈയില്‍ കനത്ത മഴ: നാല് മരണം, 15 കാറുകള്‍ തകര്‍ന്നു
മുംബൈ: കനത്ത മഴ നാശം വിതക്കുന്ന മുംബൈയില്‍ മരണസംഖ്യ നാലായി. വഡാല ഈസ്റ്റില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റ ഭിത്തി ഇടിഞ്ഞുവീണ് 15 കാറുകള്‍ തകര്‍ന്നു.
താഴെ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്ക് മുകളിലേക്കാണ് ഭിത്തി ഇടിഞ്ഞുവീണത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കനത്ത മഴയെ തുടര്‍ന്ന് മുംബൈയുടെ താഴ്ന്ന പ്രദേശങ്ങളെല്ലാം തന്നെ വെള്ളം കയറിയ നിലയിലാണ്.
റെയില്‍, റോഡ് ഗതാഗതവും താറുമാറായിട്ടുണ്ട്. ഞായറാഴ്ച മുതല്‍ തുടരുന്ന മഴയില്‍ ജനജീവിതം ദുസ്സഹമായി. റോഡുകളിലെ വെള്ളക്കെട്ടിനെ തുടര്‍ന്ന് ഖാര്, മലാഡ്, അന്ധേരി സബ് വേകളില്‍ ഗതാഗതക്കുരുക്ക് ഉണ്ടായി. 2000 ട്രാഫിക് പൊലിസുകാരെയും 750 വാര്ഡന്മാരെയും ഗതാഗത നിയന്ത്രണത്തിനായി വിന്യസിച്ചിട്ടുണ്ട്.
മഴയെ തുടര്‍ന്നുണ്ടായ ഗര്‍ത്തത്തില്‍ വീണ് മലാഡില്‍ 15 വയസുള്ള കുട്ടിയും താനെയില്‍ മതില് ഇടിഞ്ഞുവീണ് 13 വയസുള്ള കുട്ടിയുമാണ് കൊല്ലപ്പെട്ടത്. ആസാദ് മെയ്ദനില് മരം കടപുഴകിവീണ് രണ്ടുപേരും കൊല്ലപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."