ഭീകരവാദ കേസുകളില്‍ സഊദിയില്‍ തടവില്‍ കഴിയുന്നത് അയ്യായിരത്തിലേറെ പേര്
ജിദ്ദ: ഭീകരവാദ, രാജ്യ സുരക്ഷാ കേസുകളില്‍ സഊദിയില്‍ അയ്യായിരത്തിലേറെ പേര് തടവില്‍ കഴിയുന്നതായി ആഭ്യന്തരമന്ത്രാലയം. കഴിഞ്ഞ പതിനൊന്നു ദിവസത്തിനിടെ മാത്രം 37 പേര് പിടിയിലായി. തുടരന്വേഷണത്തിന്റെ ഭാഗമായി ഇവര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തടവില്‍ കഴിയുകയാണെന്ന് ആഭ്യന്തര വകുപ്പ് വെളിപ്പെടുത്തി. പിടിയിലായവരില്‍ പത്തൊമ്പത് പേരും സ്വദേശികളാണ്.
സിറിയയില്‍ നിന്നുള്ള അഞ്ചു പേരും യമന്‍ ജോര്‍ദാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മൂന്നു പേര് വീതവും പിടിയിലായി. കൂടാതെ അഫ്ഗാനിസ്ഥാന്, ഈജിപ്ത്, ഫലസ്തീന്, ബംഗ്ലാദേശ്, എത്യോപ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരും പിടിയിലായിട്ടുണ്ട്. രാജ്യ സുരക്ഷാ കേസുകളില്‍ മാത്രം രണ്ട് മാസത്തിനിടെ 141 പേര് പിടിയിലായി. ആകെ 5337 പേരാണ് നിലവില്‍ ഇത്തരം കേസുകളില്‍ തടവില്‍ കഴിയുന്നത്. ഇതില്‍ 4294 ഉം സഊദികളാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."