പ്ലസ്ടു അധ്യാപക നിയമനം: വെയിറ്റേജ് നിബന്ധന ബാധകം
തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി അധ്യാപക നിയമനത്തിന് നിലവിലെ പി.എസ്.സി തിരഞ്ഞെടുപ്പുകള്‍ക്ക് വെയിറ്റേജ് നിബന്ധന ബാധകമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.
നിയമനം സംബന്ധിച്ച് വിവിധ കോടതികളില്‍ കേസുകള്‍ നിലനില്‍ക്കുന്നതിനാലാണിത്. ഹയര്‍സെക്കന്‍ഡറി അധ്യാപക നിയമനത്തിന് റാങ്ക് ലിസ്റ്റ് തയാറാക്കുമ്പോള്‍ ബിരുദാനന്തര ബിരുദ പരീക്ഷക്ക് നേടിയ മാര്‍ക്ക്കൂടി പരിഗണിക്കുന്നത് പരാതിക്ക് ഇടയാക്കിയിരുന്നു.
കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ നിലനിന്നിരുന്ന കേസില്‍ ഇക്കാര്യം തീരുമാനിക്കുന്നതിന് പി.എസ്.സിക്ക് അധികാരവുമുണ്ടെന്ന് നിരീക്ഷണം നടത്തി കേസ് അവസാനിപ്പിച്ചിരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലൊഴികെയുള്ള അധ്യാപക തസ്തികകളിലെ തിരഞ്ഞെടുപ്പിന് അക്കാദമിക് മാര്‍ക്കിന് വെയിറ്റേജ് നല്‍കുന്നത് പരിശോധിക്കാന്‍ ചുമതലപ്പെടുത്തിയ വിദഗ്ധ സമിതി ശുപാര്‍ശ സമര്‍പ്പിച്ചിട്ടുണ്ട്. ഹയര്‍ സെക്കന്‍ഡറി, കോളജ് അധ്യാപക തസ്തികകളിലേക്ക് പുറപ്പെടുവിക്കുന്ന വിജ്ഞാപനങ്ങള്‍ക്ക് വിദഗ്ധസമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലുള്ള കാര്യങ്ങള്‍ പി.എസ്.സിയുടെ പരിഗണനയിലാണ്.
സ്ത്രീ പീഡനക്കേസില്‍ ഹരിപ്പാട് നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ എം.ബി അനില്‍ മിത്രയെ അറസ്റ്റ് ചെയ്യാന്‍ നിയമപരമായ നടപടികള്‍ സ്വീകരിച്ചു വരുന്നതായും മുഖ്യമന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."