റിയാദിൽ നിന്നുള്ള രണ്ടാമത്തെ വിമാനം 152 യാത്രക്കാരുമായി കോഴിക്കോട്ടേക്ക് യാത്ര തിരിച്ചു
ജിദ്ദ: കൊവിഡ് പശ്ചാത്തലത്തിൽ സഊദിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിൽ എത്തിക്കുന്നതിന്റെ ഭാഗമായി റിയാദിൽ നിന്നുള്ള രണ്ടാമത്തെ വിമാനം കോഴിക്കോട്ടേക്ക് യാത്ര തിരിച്ചു.
റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തി്ല്‍ നിന്ന് എയര്‍ ഇന്ത്യ വിമാനം 152 യാത്രക്കാരുമായി കോഴിക്കോട്ടേക്ക് യാത്ര തിരിച്ചത്. റിയാദില്‍ നിന്ന് കേരളത്തിലേക്കുള്ള രണ്ടാമത്തെ വിമാനമാണിത്. നാളെ കണ്ണൂരിലേക്കും എയര്‍ ഇന്ത്യ സര്‍വീസ് നടത്തുന്നുണ്ട്.
ബുറൈദയില്‍ നിന്നെത്തിയ യാത്രക്കാരിയുടെ ഒരു മാസം പ്രായമായ കുഞ്ഞിന് ഫൈനല്‍ എക്സിറ്റ് അടിക്കാത്തതുമായി ബന്ധപ്പെട്ട് ഒരു മണിക്കൂറിലധികം വിമാനം വൈകിയാണ് പറന്നത്. ബുറൈദ, റിയാദ് കെ.എം.സി.സി നേതാക്കളായ അഷ്റഫ് വേങ്ങാട്ട്, സിപി മുസ്തഫ, ഫൈസല്‍ ആലത്തൂര്‍, സിദ്ദീഖ് തുവ്വൂര്‍ എന്നിവരിടപെട്ട് ഫൈനല്‍ എക്സിറ്റ് ലഭ്യമാക്കി. ഇവരുടെ ഫൈനല്‍ എക്സിറ്റ് ലഭിക്കുന്നത് വരെ വിമാനം എയര്‍പോര്‍ട്ടില്‍ പിടിച്ചിട്ടു. ഉച്ചക്ക് 1.10നാണ് വിമാനം പുറപ്പെട്ടത്.
റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റിയുടെ കൊവിഡ് സുരക്ഷ കിറ്റുകള്‍ എയര്‍പോര്‍ട്ട് മാനേജര്‍ അഹമ്മദ് അല്‍ഖഹ്താനി, എയര്‍ ഇന്ത്യ ഡ്യൂട്ടി മാനേജര്‍ സിറാജ് എന്നിവരുടെ സഹകരണത്തോടെ വിമാനത്താവളത്തിനുള്ളില്‍ യാത്രക്കാര്‍ക്ക് വിതരണം ചെയ്തു. മുജീബ് ഉപ്പട, നൗഷാദ് ചാക്കീരി, നസീര്‍ മറ്റത്തൂര്‍, മുഹമ്മദ് കണ്ടകൈ, ഹുസൈന് കുപ്പം, മുനീര്‍ മക്കാനി, ജസീല മൂസ, ഷഹര്‍ബാനു എന്നിവരാണ് കിറ്റുകള്‍ വിതരണം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."