പ്രവാസികളുടെ രോഗത്തെ തെറ്റായി പ്രചരിപ്പിക്കുന്നു: മുഖ്യമന്ത്രി, സ്വന്തം മണ്ണിലേക്കു വരുന്ന നമ്മുടെ സഹോദരങ്ങളെ സംരക്ഷിക്കാനാണ് ശ്രമമെന്നും വിശദീകരണം
തിരുവനന്തപുരം: പുതുതായി രോഗം വന്നതെല്ലാം പുറത്തു നിന്നുള്ളവര്‍ക്കാണെന്നു പറഞ്ഞത് ചിലര്‍ തെറ്റായി പ്രചരിപ്പിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗം വരുന്നത് എവിടെ നിന്നാണ് എന്ന തിരിച്ചറിവ് ആദ്യം വേണം അതു പ്രധാനമാണ്. ഇവിടെ നമ്മുടെ സഹോദരങ്ങള്‍ അവര്‍ക്ക് അവകാശപ്പെട്ട മണ്ണിലേക്കാണ് വരുന്നത്. അവരെ സംരക്ഷിക്കണം ഒപ്പം ഇവിടെയുള്ളവരുടെ സുരക്ഷിതത്വം ഉറപ്പാക്കുകയും വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന അതിര്‍ത്തിയില്‍ ഒരു നിയന്ത്രണവും ഇല്ലാതെ പറ്റില്ല. അങ്ങനെ വന്നാല്‍ റെഡ്‌സോണിലുള്ളവര്‍ എല്ലാവരോടുമായി ഇടപഴകുന്നതോടെ അതു വലിയ അപകടമാണ്. അതിനാലാണ് വാളയാര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിക്കുന്നത്. ഇതിന് വേറെ നിറം നല്‍കേണ്ട. കേരളത്തിലെത്തുന്ന പ്രവാസികളെല്ലാം രോഗവാഹകരാണെന്നോ അകറ്റി നിര്‍ത്തേണ്ടവരാണെന്നോ അല്ല അതിനര്‍ത്ഥം. അങ്ങനെയാക്കി തീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. അവര്‍ക്ക് വേറെ ചില ലക്ഷ്യങ്ങളുണ്ടാവാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാം കാണേണ്ടത് വരുന്നവരില്‍ മഹാഭൂരിഭാഗം പേര്‍ രോഗബാധയില്ലാത്തവരാവാം. എന്നാല്‍ അനുഭവത്തില്‍ ചിലര്‍ രോഗവാഹകരാവാം. വരുമ്പോള്‍ തന്നെ ആരാണ് രോഗബാധിതര്‍ ആര്‍ക്കാണ് തീരെ രോഗമില്ലാത്തത് എന്നെല്ലാം തിരിച്ചറിയാനാവില്ല. അത്തരമൊരു ഘട്ടത്തില്‍ കൂടുതല്‍ കര്‍ക്കശമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുക മാത്രമേ വഴിയുള്ളൂ. അതു അവരുടെ രക്ഷയ്ക്കും ഇവിടെയുള്ളവരുടെ സുരക്ഷിതത്വത്തിനും അനിവാര്യമാണ്. ഒന്നു മാത്രമേ പറയാനുള്ളൂ ഇത്തരം കുപ്രചരണങ്ങളില്‍ ജനം കുടുങ്ങാന്‍ പാടില്ല.
കഴിഞ്ഞ ദിവസം മുംബൈയില്‍നിന്നും പത്തനംതിട്ടയിലെ റാന്നിയിലെത്തിയ കുടുംബത്തിന്റെ ദുരനുഭവം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എവിടെയും കിടിക്കാന്‍ ഇടം കിട്ടാത്ത ആറംഗ കുടുംബത്തിന് ഏറെ നേരം അലയേണ്ടി വന്നു. അവര്‍ ക്വാറന്റൈന്‍ നില്‍ക്കേണ്ട വീട് അവര്‍ക്ക് അനുവദിക്കാത്ത അവസ്ഥയുണ്ടായി. മുംബൈയില്‍ നിന്നും പ്രത്യേക വാഹനത്തിലാണ് അവര്‍ വന്നത്. ആ വാഹനം കുറച്ചുനേരം റോഡില്‍ നിര്‍ത്തിയത് പരിഭ്രാന്തി വരുത്തി എന്നൊരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തു കണ്ടു. ഇത്തരം വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പ്രവാസി മലയാളികളെ നാം അവഗണിക്കുന്നു എന്ന തരത്തിലുള്ള ചില പ്രചാരണം കണ്ടു. എല്ലാവര്‍ക്കും കൂടി ഒരു ദിവസം കേരളത്തിലേക്ക് വരാനാവില്ല. എന്നോര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."