HOME
DETAILS

പ്രളയസാധ്യത: സര്‍ക്കാര്‍ പ്രായോഗിക നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് എം.എല്‍.എമാര്‍

  
backup
May 21 2020 | 04:05 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af%e0%b4%b8%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%a4-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d

 


കൊച്ചി: പ്രളയസാധ്യത മുന്നില്‍കണ്ട് പ്രായോഗിക നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ആവശ്യപ്പെട്ടു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ചെറിയ തോതിലുള്ള പ്രളയം പോലും ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാക്കുമെന്നും വി.ഡി സതീശന്‍, അന്‍വര്‍ സാദത്ത്, റോജി എം. ജോണ്‍, ടി.ജെ വിനോദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തുടര്‍ച്ചയായി രണ്ടു വര്‍ഷങ്ങളില്‍ പ്രളയം നേരിട്ടിട്ടും പ്രാകൃത സമീപനങ്ങളല്ലാതെ ശാസ്ത്രീയമായ മാര്‍ഗങ്ങളൊന്നും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. ഒന്നോ രണ്ടോ ദിവസത്തെ മഴ പോലും ഡാമുകളിലെയും നദികളിലെയും ജലനിരപ്പ് കൂട്ടും. ദുരന്തനിവാരണ അതോറിറ്റി സ്വീകരിച്ച നടപടികളും വ്യക്തമല്ല. വാട്ടര്‍ അതോറിറ്റിയും കെ.എസ്.ഇ.ബിയും കൂടിയാലോചന നടത്തി ജില്ലാ ഭരണകൂടങ്ങളെയും ജനപ്രതിനിധികളെയും തീരുമാനങ്ങള്‍ അറിയിക്കണം.പ്രളയസാധ്യതയുള്ള സ്ഥലങ്ങള്‍ മുന്‍കൂട്ടി മാര്‍ക്ക് ചെയ്ത് (ഫ്‌ളെഡ് പ്ലെയിന്‍ മാപ്പിങ്) വിജ്ഞാപനം പുറപ്പെടുവിക്കാതിരുന്നത് വീഴ്ചയാണ്. ഡാമുകളെയും നദീതടങ്ങളെയും സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി വെബ് സൈറ്റുകളില്‍ നല്‍കുകയും വെള്ളത്തിന്റെ അളവ് ശ്രദ്ധയോടെ നിരീക്ഷിക്കുകയും വേണം. നദീതടങ്ങളെ പ്രത്യേകമായി തരംതിരിക്കണം. ഡാം മാനേജ്‌മെന്റില്‍ പാളിച്ചകളില്ലെന്ന് ഉറപ്പുവരുത്തണം. മുന്‍പ് അറിയിപ്പില്ലാതെ നിരുത്തരവാദപരമായി ഡാമുകള്‍ തുറന്നുവിട്ടിരുന്നു. ഡാമുകളെ പ്രത്യേകമായി നിരീക്ഷിക്കുന്നതു പോലെ ഇന്റഗ്രേറ്റഡ് റിസര്‍വോയര്‍ മാനേജ്‌മെന്റ് പ്ലാന്‍ വേണമെ അവര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൗനം ചോദ്യം ചെയ്തതിന് തന്നെ പുറത്താക്കിയെന്നും നിര്‍മാതാവ് സുരേഷ്‌കുമാര്‍ കിം ജോങ് ഉന്നിനെ പോലെയെന്നും നിര്‍മാതാവ് സാന്ദ്ര തോമസ്

Kerala
  •  a month ago
No Image

പെട്ടി വിഷയം അടഞ്ഞ അധ്യയമല്ല; യാദൃച്ഛികമായി വീണുകിട്ടിയ സംഭവം: എന്‍.എന്‍ കൃഷ്ണദാസിനെ തിരുത്തി എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

സംസ്ഥാനത്ത് സീപ്ലെയിന്‍ സര്‍വീസ് യാഥാര്‍ഥ്യത്തിലേക്ക്; തിങ്കളാഴ്ച തുടക്കം

Kerala
  •  a month ago
No Image

ദുബൈ; മെട്രോ സമയം നീട്ടി

uae
  •  a month ago
No Image

ട്രെയിനില്‍ നിന്ന് ചാടി പോക്‌സോ കേസിലെ പ്രതി രക്ഷപ്പെട്ടു

Kerala
  •  a month ago
No Image

സഊദിയില്‍ ട്രെയിന്‍ യാത്രക്കാരുടെ എണ്ണത്തില്‍ 18 ശതമാനം വര്‍ധന

Saudi-arabia
  •  a month ago
No Image

വീട്ടുജോലിക്കെത്തിയ യുവതിയെ പീഡിപ്പിച്ച കേസ്: ഹോര്‍ട്ടികോര്‍പ് മുന്‍ എം.ഡി കെ ശിവപ്രസാദ് കീഴടങ്ങി

Kerala
  •  a month ago
No Image

തീവണ്ടിക്കു നേരെ കല്ലേറ്; യാത്രക്കാരന് പരിക്ക്

Kerala
  •  a month ago
No Image

സെക്കന്തരാബാദ്-ഷാലിമാര്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് പാളം തെറ്റി; ആളപായമില്ല

National
  •  a month ago
No Image

സോഷ്യല്‍മീഡിയ വഴി പരിചയം; നഗ്‌നചിത്രം കൈക്കലാക്കി ഭീഷണിപ്പെടുത്തി; യുവാവ് പിടിയില്‍

Kerala
  •  a month ago