രാജ്യത്ത് കൂടുതല്‍ ട്രെയിനുകള്‍ സര്‍വിസ് നടത്തും: ഓഫ്‌ലൈന്‍ ടിക്കറ്റ് ബുക്കിങ് ഉടനെന്ന് റെയില്‍വേ
ന്യൂഡല്‍ഹി: രാജ്യത്ത് കൂടുതല്‍ ട്രെയിന്‍ സര്‍വിസുകള്‍ ആരംഭിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍.ഓഫ്‌ലൈന്‍ ടിക്കറ്റുകള്‍ പുനരാരംഭിക്കും. റെയില്‍വേ സ്റ്റേഷനുകളില്‍ കടകള്‍ തുറക്കുന്നതിന് അനുമതി നല്‍കും. ആഴ്ചകള്‍ നീണ്ട ലോക്ക്ഡൗണിനു ശേഷം രാജ്യം സാധാരണനിലയിലേയ്ക്ക് എത്തേണ്ട സമയമായെന്നും മന്ത്രി പറഞ്ഞു.
രാജ്യത്തെ 1.7 ലക്ഷം കേന്ദ്രങ്ങളില്‍നിന്ന് വെള്ളിയാഴ്ച മുതല്‍ ബുക്കിങ് ആരംഭിക്കും.കൊവിഡ് ലക്ഷണങ്ങള്‍ ഇല്ലാത്തവരെ മാത്രമേ യാത്രചെയ്യാന്‍ അനുവദിക്കുന്നുള്ളൂ. ഓരോ കോച്ചിലും യാത്രചെയ്യുന്ന യാത്രക്കാരുടെ എണ്ണത്തിലും നിയന്ത്രണങ്ങളുണ്ട്.
സാമൂഹ്യ അകലം പാലിച്ചുകൊണ്ടും സുരക്ഷ മുന്‍നിര്‍ത്തിയും ടിക്കറ്റ് ബുക്കിങ് നടപ്പാക്കുന്നതിനുള്ള നപടിക്രമങ്ങള്‍ രൂപപ്പെടുത്തുന്നതിന് പഠനങ്ങള്‍ നടത്തിവരികയാണെന്നും മന്ത്രി പറഞ്ഞു.
കുടിയേറ്റ തൊഴിലാളികളെ സ്വദേശങ്ങളിലേയ്ക്ക് അയയ്ക്കുന്നതിന് തീവണ്ടികള്‍ ലഭ്യമാക്കാന്‍ ചില സംസ്ഥാനങ്ങള്‍ സഹകരിക്കുന്നില്ലെന്ന് മന്ത്രി കൂട്ടിചേര്‍ത്തു. പശ്ചിമ ബംഗാള്‍ സ്വദേശികളായ 40 ലക്ഷം പേര്‍ വിവിധ സംസ്ഥാനങ്ങളിലായുണ്ട് എന്നാല്‍ ഇതുവരെ 27 പ്രത്യേക തീവണ്ടികള്‍ മാത്രമാണ് പശ്ചിമബംഗാളിലേയ്ക്ക് സര്‍വീസ് നടത്തിയതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."