മതമൈത്രിയുടെ പെരുമ കാട്ടി ക്ഷേത്ര ഭാരവാഹികള്‍ ഉറൂസ് നഗരിയില്‍
കുന്നുംകൈ: മതസൗഹാര്‍ദ്ദത്തിന്റെ പെരുമ വിളിച്ചോതി പെരുമ്പട്ട താഴത്തിടം പാടാര്‍ കുളങ്ങര ഭഗവതി ക്ഷേത്രം ഭാരവാഹികള്‍ ഉറൂസ് നടക്കുന്ന പെരുമ്പട്ട ജുമാ മസ്ജിദില്‍ എത്തി. അപൂര്‍വ സാഹോദര്യം കൊണ്ട് വര്‍ഷംതോറും നടത്തിവരുന്ന ഉറൂസിന് അന്നദാനത്തിനായുള്ള അരി നല്‍കുന്നത്തിനു വേണ്ടിയാണു ക്ഷേത്ര ഭാരവാഹികള്‍ പള്ളിയില്‍ എത്തിയത്. ആറു ദിവസം നീണ്ടുനില്‍ക്കുന്ന ഉറൂസിന് ഇന്നലെ തുടക്കം കുറിച്ചു. ഒ.ടി അഹമ്മദ് കുഞ്ഞി പതാക ഉയര്‍ത്തി.
ഹംസ ഫൈസി മഖാം സിയാറത്തിനു നേതൃത്വം നല്കി. അബ്ദുല്‍ റഹ്മാന് ഹുദവി, ഫക്രുദ്ദീന്‍ മുസ്ലിയാര്, എല്‍.കെ മുഹമ്മദ് കുഞ്ഞി, ടി.പി അബ്ദുല്‍ ഖരീം ഹാജി, ഹമീദ് ഹാജി, ടി.കെ മുഹമ്മദ് ഹാജി, മുസ്തഫ മൗലവി, ഒ.ടി അബൂബക്കര്‍ ഹാജി, അസ്ലം മൗലവി എന്നിവര്‍ പങ്കെടുത്തു. നാളെ രാത്രി ഉത്തരമേഖലാ ദഫ് മുട്ട് മത്സരം സംഘടിപ്പിക്കും.
ഞായറാഴ്ച നടക്കുന്ന സമാപന സമ്മേളനത്തില്‍ സമസ്ത സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര് കൂട്ടുപ്രാര്‍ഥനക്ക് നേതൃത്വം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."