HOME
DETAILS

കുറ്റിപ്പുറത്ത് വന്‍ ലഹരി വേട്ട: 25 കിലോ കഞ്ചാവുമായി മൂന്നുപേര്‍ പിടിയില്‍

  
backup
March 15, 2019 | 11:00 PM

%e0%b4%95%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b1%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b5%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b2%e0%b4%b9%e0%b4%b0

കുറ്റിപ്പുറം: ആന്ധ്രയില്‍ നിന്നെത്തിച്ച 25 കിലോ കഞ്ചാവുമായി കുറ്റിപ്പുറത്ത് മൂന്ന് പേര്‍ പിടിയിലായി. ഒതുക്കുങ്ങല്‍ വലിയപറമ്പ് സ്വദേശി കിഴക്കേപറമ്പത്ത് അനീസ് മോന്‍ (22), കോട്ടക്കല്‍ ഇന്ത്യനൂര്‍ സ്വദേശി ചെരട മുഹമ്മദ് റിഷാദ് (21), ഒതുക്കുങ്ങല്‍ ആട്ടിരി സ്വദേശി കരിപ്പായി അബ്ദുല്‍ മജീദ് (24) എന്നിവരാണ് കഞ്ചാവ് പൊതികളുമായി എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.
കുറ്റിപ്പുറം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജിജി പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ രാവിലെ കുറ്റിപ്പുറം ഹൈവേ മേല്‍പ്പാലത്തിന് താഴെ ഭാഗത്ത് വച്ച് ഓട്ടോയില്‍ കഞ്ചാവ് കടത്തുന്നതിനിടെ സംഘത്തെ പിടികൂടിയത്. കഞ്ചാവ് മൊത്തവിതരണ സംഘത്തിലെ കണ്ണികളാണിവരെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു.
ആന്ധ്രാപ്രദേശിലെ തുനിയില്‍ നിന്നും ട്രെയിന്‍ മാര്‍ഗമാണ് ഇവര്‍ കുറ്റിപ്പുറത്ത് കഞ്ചാവ് എത്തിച്ചത്. ഇവിടെ നിന്നും ഓട്ടോറിക്ഷയില്‍ കടത്തി കൊണ്ടു പോകുന്നതിനിടയിലാണ് സംഘം പിടിക്കപ്പെടുന്നത്. ഓട്ടോറിക്ഷയും എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളില്‍നിന്ന് 28,000 രൂപയും നാല് മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. പിടിയിലായ മുഹമ്മദ് റിഷാദ് നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതിയാണ്. ആന്ധ്രയില്‍നിന്നും എത്തിക്കുന്ന കഞ്ചാവ് കോട്ടക്കല്‍, പുത്തനത്താണി ഭാഗങ്ങളിലാണ് വിറ്റഴിക്കുന്നത്. വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചാണ് വില്‍പനകള്‍ ഏറെയും നടക്കുന്നത്. മാസത്തില്‍ ആന്ധ്രയില്‍നിന്നും 100 കിലോ കഞ്ചാവ് വരെ കടത്തിക്കൊണ്ടു വരുന്നതായി ചോദ്യം ചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്.
പ്രതികളുടെ മൊബൈലില്‍നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംഘത്തിലെ കൂടുതല്‍ ആളുകളെക്കുറിച്ചുള്ള സൂചനകള്‍ കിട്ടിയതായി എക്‌സൈസ് സംഘം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോതമംഗലം കീരംപാറയില്‍ ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി; വീടിന്റെ മേല്‍ക്കൂര തകര്‍ത്തു

Kerala
  •  21 days ago
No Image

പ്ലാസ്റ്റിക് മാലിന്യമില്ലാത്ത പരിസ്ഥിതിക്കായി കൈകോര്‍ക്കാം; വക്ര ബീച്ചില്‍ വിപുലമായ ശുചീകരണ പ്രവര്‍ത്തനവുമായി ഖത്തര്‍ മുനിസിപ്പാലിറ്റി മന്ത്രാലയം

qatar
  •  21 days ago
No Image

ഗതാഗത വകുപ്പിന്റെ 100 ദിന കർമപദ്ധതി; സ്ത്രീകൾക്കായി 'കെഎസ്ആർടിസി പിങ്ക് ബസുകൾ' ഉടൻ സർവീസ് ആരംഭിക്കുന്നു

Kerala
  •  21 days ago
No Image

സുഗതന് ജാമ്യമില്ല; ജാമ്യാപേക്ഷകള്‍ തള്ളി നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി

Kerala
  •  21 days ago
No Image

റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്ന് ഒരു മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമം; അഞ്ചുപേര്‍ പിടിയില്‍

National
  •  21 days ago
No Image

ജബൽ അലി റോഡിൽ ബസുകൾ കൂട്ടിയിടിച്ച് 25 പേർക്ക് പരുക്ക്; കർശന മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  21 days ago
No Image

ഇനി പതിനാറിൻ്റെ കളി- ലോകകപ്പ് പ്രീക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം

Football
  •  21 days ago
No Image

വല്ലിപ്പക്കൊപ്പം പ്രാര്‍ഥനകള്‍ ഏറ്റുവാങ്ങി കുഞ്ഞുമോളും; ഖാംനഈക്കൊപ്പം ചെറുമകളുടെ മയ്യിത്തും, കാണുന്നവരില്‍ നോവുണര്‍ത്തി പാല്‍മണം മാറാത്ത കുരുന്നിന്റെ ചിത്രം

International
  •  21 days ago
No Image

എല്‍.പി.ജി പ്രതിസന്ധി ഏഴ് ദിവസത്തിനകം പരിഹരിക്കും; 'ഇന്ത്യ ഫസ്റ്റ്' നയം ഊര്‍ജ്ജമേഖലയെ കരകയറ്റിയെന്ന് മോദി

National
  •  21 days ago
No Image

13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചെന്ന കേസ്; സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

Kerala
  •  21 days ago