HOME
DETAILS

കശ്മിര്‍ ഇന്ത്യയുടേത്; വെറുംവാക്കു പറഞ്ഞാല്‍ പാകിസ്താന്റേതാകില്ല: യുഎന്നില്‍ നിലപാടു കടുപ്പിച്ച് ഇന്ത്യ

  
Web Desk
June 26 2018 | 08:06 AM

jammu-and-kashmir-ours-pak-empty-rhetoric-wont-change-it-india-at-un

യുനൈറ്റഡ് നേഷന്‍സ്: കശ്മിര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമെന്ന് യുഎന്നില്‍ ഇന്ത്യ. പാകിസ്താന്‍ ഒരു വെറുംവാക്കു പറഞ്ഞാല്‍ കശ്മിര്‍ ആ രാജ്യത്തിന്റെതാകില്ലെന്നും ഇന്ത്യന്‍ പ്രതിനിധി യുഎന്നില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം പാക് പ്രതിനിധി മലീഹ ലോധി ഇന്ത്യക്കെതിരേ നടത്തിയ പ്രസ്താവനയ്ക്കു മറുപടിയായാണ് ഇന്ത്യയുടെ പ്രതികരണം.

കശ്മിരിലെ ജനങ്ങള്‍ അങ്ങേയറ്റം മോശമായ അതിക്രമങ്ങള്‍ക്ക് ഇരയാകുന്നുവെന്നായിരുന്നു പാക് പ്രതിനിധിയുടെ പ്രസ്താവന.

എന്നാല്‍ ഇക്കാര്യം തള്ളിയ ഇന്ത്യ തങ്ങളുടെ സംസ്ഥാനമായ ജമ്മു കശ്മിരിനെ കുറിച്ച് എക്യരാഷ്ട്ര സഭ പോലുള്ള വേദിയില്‍ ഇത്തരം അനാവശ്യമായ കാര്യങ്ങള്‍ സംസാരിക്കരുതെന്ന് ഓര്‍മിപ്പിച്ചു.

മുന്‍പും പാകിസ്താന്‍ ഇത്തരത്തില്‍ ഇന്ത്യയെ അപവാദപ്പെടുത്തുന്ന കാര്യങ്ങള്‍ യുഎന്നില്‍ ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ അതിനൊന്നും യാതൊരു തെളിവും കണ്ടെത്താനായില്ലെന്നും ഇന്ത്യന്‍ പ്രതിനിധി സന്ദീപ് കുമാര്‍ ബൊപ്പയ്യ പറഞ്ഞു.

ജമ്മു കശ്മിര്‍ ഇന്ത്യയുടെ അവിഭാജ്യവും ആര്‍ക്കും അന്യാധീനപ്പെടുത്താന്‍ കഴിയാത്തതുമായ ഘടകമാണെന്ന് ഞങ്ങള്‍ ആവര്‍ത്തിച്ചു പറയുന്നു. വെറുതെയുള്ള വാചകകസര്‍ത്തുകൊണ്ടൊന്നും പാകിസ്താന് യാഥാര്‍ഥ്യം മാറ്റാന്‍ സാധിക്കില്ല. - സന്ദീപ് കുമാര്‍ ബൊപ്പയ്യ പറഞ്ഞു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  15 minutes ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  38 minutes ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  an hour ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  an hour ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  2 hours ago
No Image

നിപ വൈറസ്: കേരളത്തിൽ 425 പേർ സമ്പർക്കപ്പട്ടികയിൽ, 5 പേർ ഐസിയുവിൽ, ജാഗ്രത തുടരുന്നു

Kerala
  •  2 hours ago
No Image

രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറ‍ഞ്ഞ് ആദായനികുതി വകുപ്പ്

National
  •  2 hours ago
No Image

ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു

Cricket
  •  2 hours ago
No Image

ഗുജറാത്തിലെ സ്കൂളിൽ ജിറാഫ് പ്രതിമയും ഗോവണിയും മറിഞ്ഞുവീണു; അഞ്ച് വയസുകാരന്റെ ജീവൻ പൊലിഞ്ഞു

National
  •  3 hours ago
No Image

തിരക്കുകള്‍ക്കിടയിലും വിസയുടെ കാര്യം മറക്കരുത്, അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി യുഎഇ

uae
  •  3 hours ago