'റോജോ' ഗോളില്‍ ഉയിര്‍ത്തെഴുന്നേറ്റ് അര്‍ജന്റീന
സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: റഷ്യയില്‍ അര്‍ജന്റീന മൂന്നാം മത്സരത്തില്‍ ഉയിര്‍ത്തെഴുന്നേറ്റു. 87ാം മിനുറ്റ് വരെ അര്‍ജന്റീനിയന്‍ ആരാധകര്‍ പ്രാര്‍ഥനയിലായിരുന്നു. ജയം ജയം മാത്രം. ആ പ്രാര്‍ഥന ദൈവം കേട്ടു. റോജോസിന്റെ രൂപത്തില്‍ വിജയഗോള്‍ പിറന്നു. വിജയത്തോടെ നാലു പോയിന്റായ അര്‍ജന്റീന പ്രീ ക്വാര്‍ട്ടറിലേക്ക് ടിക്കറ്റ് നേടുകയും ചെയ്തു.
വിജയം തേടിയിറങ്ങിയ അര്‍ജന്റീന ആദ്യ പകുതിയില്‍ 14 മിനുറ്റില്‍ മെസ്സിയിലൂടെ മുന്‍പിലെത്തി. മെസ്സിയുടെ റഷ്യയിലെ ആദ്യ ഗോളായിരുന്നു അത്. എന്നാല്‍, രണ്ടാം പകുതിയിലിറങ്ങിയ നൈജീരിയ തിരിച്ചടിച്ച് ഒപ്പമെത്തി. 51ാം മിനുറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ. പിന്നീട് മത്സരത്തില്‍ അടിച്ചും തിരിച്ചടിച്ചും ഇരു ടീമുകളും മുന്നേറി. എന്നാല്‍, ഗോളുകള്‍ മത്രം പിറന്നില്ല, 87ാം മിനുറ്റ് വരെ...
റഷ്യയില്‍ തന്റെ ആദ്യ ഗോള്‍ കണ്ടെത്തിയിരിക്കുന്നു അര്‍ജന്റീനിയന്‍ നായകനായ ലയണല്‍ മെസ്സി. റഷ്യന്‍ വേള്‍ഡ് കപ്പിലെ നൂറാമത്തെ ഗോളാണ് മെസ്സി നേടിയത്. തുടക്കം മുതല്‍ ആക്രമിച്ച കളിച്ച അര്‍ജന്റീന. മൈതാനത്ത് വിജയത്തിനായി ദാഹിക്കുന്ന അര്‍ജന്റീനയെയാണ് കാണികള്‍ക്ക് കാണാനായത്. മുന്‍പേയുള്ള രണ്ടു മത്സരങ്ങളില്‍ കണ്ട അര്‍ജന്റീനയല്ല ഈ മത്സരത്തിനിറങ്ങിയത്. ഗോളിയടക്കമുള്ളവരെ മാറ്റിയതില്‍ ഫലം കണ്ടിരിക്കുന്നുവെന്നതില്‍ കോച്ച് സാംപോളിക്ക് സന്തോഷിക്കാം.
87' ഗോാാള്‍.... അര്‍ജന്റീനയുടെ പ്രതീക്ഷയുടെ ഗോള്‍... അനിശ്ചിതിത്വത്തിനൊടുവില്‍ ഗോള്‍ പിറന്നു. മാര്‍ക്കോസ് റോജോ വക.
75' ഒന്നു ഞെട്ടി അര്‍ജന്റീന: അര്‍ജന്റീനിയന്‍ ഗോള്‍ പോസ്റ്റിലേക്ക് ഉയര്‍ന്നു വന്ന ബോള്‍ തട്ടിയകറ്റുന്നതിനിടെ ഹാന്‍ഡ് ബോള്‍ ആയി. പെനാല്‍റ്റിയെന്ന ആവശ്യവുമായി നൈജീരിയന്‍ താരങ്ങള്‍. തീരുമാനം 'വാറി'ന് വിട്ടു. നോ പെനാല്‍റ്റി..
Was this a penalty? #NGAARG pic.twitter.com/de5VRTtZMw
— FIFA World Cup (@WorIdCupUpdates) June 26, 2018
51' പെനാല്‍റ്റി ബോക്‌സില്‍ അര്‍ജന്റീനയുടെ മസ്‌കരാനോ നൈജീരിയന്‍ താരത്തെ വീഴ്ത്തിയതിന് പെനാല്‍റ്റി. കിക്കെടുത്ത മോസസിന്റെ സുന്ദരന്‍ കിക്ക് നൈജീരിയക്ക് ഗോള്‍.
45' ആദ്യ പകുതിക്ക് പിരിയുമ്പോള്‍ മെസ്സിയുടെ ഗോളില്‍ അര്‍ജന്റീന മുമ്പില്‍..
ഇന്നത്തെ മത്സരം അര്‍ജന്റീനയ്ക്ക വിജയിച്ചേ മതിയാവൂ. തങ്ങളുടെ ലോകകപ്പിലെ ഇനിയുള്ള ഭാവി അറിയാന്‍ ഈ മത്സരം വിജയിക്കേണ്ടിയിരിക്കുന്നു. എന്നാല്‍, അതു കൊണ്ട് മാത്രം കാര്യമില്ല. ഇന്നത്തെ ഐസ്‌ലാന്‍ഡും ക്രൊയേഷ്യയും തമ്മിലുള്ള മത്സരത്തില്‍ ഐസ്‌ലാന്‍ഡ് വിജയം അര്‍ജന്റീനയുടെ ഭാവി നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമാണ്. അതിനാല്‍ ടീമിന്റെ വിജയത്തിന് മാത്രമല്ല, ക്രൊയേഷ്യന്‍ ടീമിന്റെ വിജയത്തിനായും അര്‍ജന്റീനിയന്‍ ഫാന്‍സ് പ്രാര്‍ഥിക്കുന്നു.
നിരവധി മാറ്റങ്ങളുമായാണ് അര്‍ജന്റീന ഇന്ന് നൈജീരിയക്കെതിരേ ഇറങ്ങുന്നത്. ക്രൊയേഷ്യക്കെതിരേ പിഴവ് സംഭവിച്ച ഗോളി വില്‍ഫ്രഡ് കബല്ലേറൊക്ക് പകരം ഫ്രാങ്കോ അര്‍മാനിയാണ് അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍. കഴിഞ്ഞ മത്സരത്തില്‍ പുറത്തിരുന്ന ഡി മരിയയും ഹിഗ്വയ്‌നും ഇത്തവണ ഉള്ളിലാണ്.
40' മെസ്സിയുടെ ആദ്യ ഗോളില്‍ അര്‍ജന്റീന മുമ്പില്‍ തന്നെ. വിജയത്തിനായി കളിക്കുന്ന അര്‍ജന്റീനയെ മൈതാനത്ത് കാണാം. കളിയില്‍ എല്ലാ മേഖലയിലും അര്‍ജന്റീന തന്നെ മുമ്പില്‍.
മെസ്സിയുടെ ഗോള്‍ കാണാം..
GOAAAALLLL!!!! LEO MESSI HAS ARRIVED!!!#ARG #NGA #NGAARG #WorldCup pic.twitter.com/exUSmTG8Lh
— FIFA World Cup (@WorIdCupUpdates) June 26, 2018
14' ലോകകപ്പിലെ ഗോള്‍ ദാരിദ്രത്തിന് വിരമാമിട്ട് ലയണല്‍ മെസ്സി ആദ്യ ഗോളടിച്ചു. മികച്ച മുന്നേറ്റത്തിലൂടെയാണ് താരം റഷ്യയിലെ തന്റെ ആദ്യ ഗോളടിച്ചത്.
#SomosArgentina ¡Festeje capitán! pic.twitter.com/tipBQHdrCx
— Selección Argentina (@Argentina) June 26, 2018
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."