പക്ഷികള്‍ക്ക് സുരക്ഷയൊരുക്കി ബാങ്ക് ജീവനക്കാരന്‍;
ലവ്‌ബേര്‍ഡ്‌സുകള്‍ക്കിവിടെ സുഖവാസം
പേരൂര്‍ക്കട: പക്ഷികളെ സ്‌നേഹിച്ചും പരിപാലിച്ചും ആനന്ദം കണ്ടെത്തുകയാണ് ബാങ്ക് ജീവനക്കാരനായ ചെറുപ്പക്കാരന്‍.
500 ലേറെ ലവ്‌ബേര്‍ഡ്‌സ്, 70 തോളം ആഫ്രിക്കന്‍ തത്തകള്‍, വിശാലമായ ഉറപ്പുള്ള കൂടുകള്‍, കൂടുകള്‍ക്കുചുറ്റും കാമറക്കണ്ണുകള്‍, പക്ഷികളെ പരിപാലിക്കുന്നതിന് ജോലിക്കാര്‍... മണികണേ്ഠശ്വരം വി.ടി നഗര്‍ സുരേഷ് ഭവനില്‍ സുരേഷ് (35) ആണ് പക്ഷികളുമായി തികഞ്ഞ ചങ്ങാത്തത്തില്‍ കഴിയുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് മകനുവേണ്ടി വാങ്ങിയ ലവ്‌ബേര്‍ഡ്‌സിനോടു തോന്നിയ കമ്പമാണ് ഇന്നു സുരേഷിനെ പക്ഷിസ്‌നേഹിയാക്കി മാറ്റിയത്.
2010ലാണ് ആദ്യമായി സുരേഷ് വളര്‍ത്തുപക്ഷികളെ വാങ്ങുന്നത്. സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ചപ്പോള്‍ അതൊരു ശാസ്ത്രീയമായ പക്ഷിപരിപാലന കേന്ദ്രമായി മാറി. ആദ്യകാലങ്ങളില്‍ തമിഴ്‌നാട്ടില്‍നിന്നു പക്ഷികളെ വാങ്ങിയിരുന്നുവെങ്കില്‍ ഇന്ന് ആവശ്യക്കാര്‍ക്കുള്ള പക്ഷികളെ സുരേഷ് തന്റെ കൂട്ടില്‍ നിന്നും നല്‍കുകയാണ്. പക്ഷിസാമ്രാജ്യം വിശാലമായതോടെ 10 ലക്ഷത്തിന്റെ ബാങ്ക്‌ലോണും തരപ്പെടുത്തിയെടുത്തു.
പക്ഷികള്‍ കൊത്തി ദ്വാരം വീഴാത്തവിധം വയലറ്റ് തടികള്‍കൊണ്ട് കൂടുകള്‍ ശാസ്ത്രീയമായി നിര്‍മിച്ചിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും മോഷ്ടാക്കള്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.
കൂടുകള്‍ക്കുചുറ്റും എപ്പോഴും കാമറക്കണ്ണുകള്‍ ഉണ്ടാകും. പക്ഷിവളര്‍ത്തല്‍ വിപുലമായതോടെ ഇവയെ പരിപാലിക്കുന്നതിനായി ജോലിക്കാരെയും നിയമിച്ചിട്ടുണ്ട്. പക്ഷിവളര്‍ത്തു കൂട്ടായ്മയിലെ അംഗമാണ് സുരേഷ്. പക്ഷിക്കൂട്ടങ്ങളുടെ ഇടയിലാണ് സുരേഷിന്റെ ജീവിതമെങ്കിലും പുതിയ ഇനം പക്ഷികളെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് ഈ ചെറുപ്പക്കാരന്‍.
പറവകളെ വാങ്ങുന്നതിനും കാണുന്നതിനുമായി വിവിധ സ്ഥലങ്ങളില്‍ നിന്ന് ധാരാളംപേര്‍ സുരേഷിന്റെ വീട്ടിലെത്തുന്നുണ്ട്. എച്ച്.ഡി.എഫ്.സി ബാങ്ക് ജീവനക്കാരനാണ് ഈ ചെറുപ്പക്കാരന്‍. ഫോണ്‍: 9746704120.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."