HOME
DETAILS

പരുത്തിപ്പാറയില്‍ ഡെങ്കിപ്പനി പടരുന്നു പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി

  
backup
April 12 2017 | 23:04 PM

%e0%b4%aa%e0%b4%b0%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%b1%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a1%e0%b5%86%e0%b4%99%e0%b5%8d%e0%b4%95


ഫറോക്ക് : ഡങ്കിപ്പനി വ്യാപകമായ രാമനാട്ടുകര നഗരസഭയിലെ കോടമ്പുഴ, പരുത്തിപ്പാറ മേഖലകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. രണ്ടാഴ്ചക്കിടെ ഇരുപത് പേര്‍ക്കാണ് പനി ബാധിച്ചത്. ഇതില്‍ പകുതിയോളം പേരും ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. പനിവ്യാപകമായി പടര്‍ന്നു പിടിച്ചിട്ടും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താത്തില്‍ ശക്തമായ പ്രതിഷേധമാണ് പ്രദേശത്ത് ഉയര്‍ന്നിരുന്നത്.    പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി ഇന്നലെ പരുത്തിപാറ വായനശാലയില്‍  മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു.  ആരോഗ്യ ബോധവല്‍ക്കരണ സെമിനാര്‍ പരുത്തിപാറ കമ്യൂനിറ്റി ഹാളില്‍ നടന്നു.  കൊതുകിനെ നശിപ്പിക്കുന്നതിന് വേണ്ടി എല്ലാ മേഖലകളിലും ഫോഗിങ് നടത്തി.  ആശാ, അങ്കണവാടി, കുടുംബശ്രീ, കൗണ്‍സിലര്‍മാര്‍, ഒളവണ്ണ ഫറോക്ക് രാമനാട്ടുകര മേഖലയിലെ ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. പനി ബാധിച്ച മേഖലയില്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ചാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ വെള്ളം ശേഖരിച്ച് വെക്കുന്നതിലൂടെയാണ് കൊതുക് പെരുകുവാന്‍ ഇടയാക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.
 എന്നാല്‍ നഗരസഭയില്‍ മാലിന്യനീക്കം നിലച്ചതാണ് പനിവ്യാപകമായി പടരാന്‍ കാരണമെന്ന ആക്ഷേപവുമുയര്‍ന്നിട്ടുണ്ട്. പരുത്തിപാറ ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ നടന്ന ഹോമിയോ മെഡിക്കല്‍ ക്യാംപ് നഗരസഭ ചെയര്‍മാന്‍ വാഴയില്‍ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്തു. ഉപാധ്യക്ഷ സജ്‌ന അധ്യക്ഷയായി.  കൗണ്‍സിലര്‍മാരായ കള്ളിയില്‍ റഫീഖ്, അബ്ദുറസാഖ്, പി.ടി നദീറ, ഹോമിയോെ മെഡിക്കല്‍ ഓഫിസര്‍ ഷെരീഫാ ബീഗം, നഗരസഭ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍മാരായ രാജേഷ്, ഗോപാലന്‍  സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജാര്‍ഖണ്ഡില്‍ ആദ്യഘട്ട വോട്ടെടുപ്പ് നാളെ

National
  •  a month ago
No Image

ഒരേ പദ്ധതിക്കാണ് ഭൂമി ഏറ്റെടുക്കുന്നതെങ്കില്‍ ഏകീകൃത നഷ്ടപരിഹാരത്തിന് അര്‍ഹത: ഹൈക്കോടതി

Kerala
  •  a month ago
No Image

കൊച്ചിയില്‍ നടന്നത് ലഹരി പാര്‍ട്ടിയെന്നുറപ്പിച്ച് പൊലിസ്; ഓം പ്രകാശ് താമസിച്ച ഹോട്ടല്‍ മുറിയില്‍ കൊക്കെയ്ന്‍ സാന്നിധ്യം സ്ഥിരീകരിച്ച് ഫോറന്‍സിക് റിപ്പോര്‍ട്ട്

Kerala
  •  a month ago
No Image

വഖ്ഫ് കൈയേറ്റങ്ങളെ വര്‍ഗീയ പ്രചാരണായുധമാക്കി സംഘ്പരിവാര്‍

Kerala
  •  a month ago
No Image

ഹയർ സെക്കൻഡറി കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് തസ്തിക: പി.ജി ഡിപ്ലോമ യോഗ്യതയാക്കാൻ നീക്കം

Kerala
  •  a month ago
No Image

ഇസ്രാഈലിലേക്ക് 90-ലധികം റോക്കറ്റുകൾ തൊടുത്ത് ഹിസ്ബുല്ല; നിരവധി പേർക്ക് പരുക്ക്

International
  •  a month ago
No Image

ഇരിക്കൂർ സ്വദേശി കുവൈത്തിൽ മരണപ്പെട്ടു

Kuwait
  •  a month ago
No Image

കറന്റ് അഫയേഴ്സ്-11-11-2024

PSC/UPSC
  •  a month ago
No Image

ഒമാൻ ദേശീയ ദിനം: പൊതു അവധി പ്രഖ്യാപിച്ചു

oman
  •  a month ago
No Image

അഞ്ചാമത് ദുബൈ റൈഡിൽ മുപ്പത്തേഴായിരത്തിലധികം സൈക്ലിസ്റ്റുകളുടെ പങ്കാളിത്തം

uae
  •  a month ago