നരോദപാട്യ കൂട്ടക്കൊല: അമിത് ഷായെ സാക്ഷിയായി വിസ്തരിക്കാന്‍ അനുമതി
അഹമദാബാദ്: 2002 ഗുജറാത്ത് കലാപത്തിലെ നരോദാ ഗാം കൂട്ടക്കൊലക്കേസില്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ ഉള്‍പെടെയുള്ളവരെ വിസ്തരിക്കാന്‍ അനുമതി. ഇവരെ കോടതിയില്‍ വിളിച്ചു വരുത്തി തെളിവെടുക്കും.
കേസില്‍ ശിക്ഷിക്കപ്പെട്ട ബി.ജെ.പി നേതാവും മുന്‍ മന്ത്രിയുമായ മായ കോട്‌നാനിയുടെ അഭ്യര്‍ഥന മാനിച്ചാണ് പ്രത്യേക കോടതി അനുമതി നല്‍കിയത്. കൂട്ടക്കൊല നടക്കുമ്പോള്‍ താന്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് സ്ഥാപിക്കാനാണ് സാക്ഷി വിചാരണ നടത്തുന്നത്.
കലാപ കേസ് പരിഗണിക്കുന്ന അഹമദാബാദിലെ പ്രത്യേക കോടതിയുടേതാണ് നടപടി. അമിത് ഷാ ഉള്‍പെടെ 14 പേര്‍ക്കാണ് കോടതി നോട്ടിസ് അയക്കുക.
കലാപത്തിനിടെ മായ കോട്‌നാനിയുടെ നേതൃത്വത്തില്‍ അക്രമികള്‍ നരോദ പാട്യയില്‍ 11 പേരെ കൂട്ടക്കൊല ചെയ്തുവെന്നാണ് കേസ്. കേസില്‍ മായ കോട്‌നാനിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.
ഗൈനക്കോളജിസ്റ്റായ മായ കോട്‌നാനി വനിതശിശുക്ഷേമ വകുപ്പ് മന്ത്രിയായിരിക്കേയാണ് ഗുജറാത്തില്‍ കലാപമുണ്ടായത്. നരോദ ഗാമില്‍ കൂട്ടക്കൊല നടക്കുന്ന സമയത്ത് മായ കോട്‌നാനി നിയമസഭയിലും ആശുപത്രിയിലുമാണ് ഉണ്ടായിരുന്നതെന്ന് തെളിയിക്കുന്നതിനായാണ് അമിത് ഷാ ഉള്‍പ്പടെയുള്ളവരെ വിസ്തരിക്കണമെന്ന ആവശ്യം കോടതിയില്‍ അവര്‍ ഉയര്‍ത്തിയത്. കോടതി ഇത് അംഗീകരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."