സ്വന്തം മാതാവിനെ ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തി, മകന്‍ അറസ്റ്റില്‍
എടക്കര: ലൈംഗിക അതിക്രമത്തിനിടയില്‍ മാതാവ് കൊല്ലപ്പെട്ട സംഭവത്തില്‍ മകനെ പൊലിസ് അറസ്റ്റു ചെയ്തു. എടക്കര പാതിരിപ്പാടം എസ്.സി വിഭാഗത്തില്‍പ്പെട്ട പെരുങ്ങാട്ട് വീട്ടില്‍ രാധാമണി (45) ആണ് കെല്ലപ്പെട്ടത്. മകന്‍ പ്രജിത് കുമാര്‍ (20) നെ പൊലിസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ പതിനൊന്നിനാണ് സംഭവം.
തലയ്ക്ക് പരുക്കേറ്റാണ് രാധാമണി മരിച്ചതെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലിസ് അന്വേഷണം നടത്തുകയായിരുന്നു. ഉദിരകുളത്തെ വാടകവീട്ടില്‍ വച്ചാണ് സംഭവം. മകനുമായി ഉണ്ടായ ബലപ്രയോഗത്തില്‍ ഭിത്തിയില്‍ തലയിടിച്ച് പരുക്കേറ്റാണ് മരണം സംഭവിച്ചതെന്നാണ് പൊലിസ് പറയുന്നത്.
മാനസിക രോഗത്തിന് പത്ത് വര്‍ഷമായി ചികിത്സയിലായിരുന്നു രാധാമണി. മാനസിക രോഗത്തിന് നല്‍കുന്ന ഗുളികകള്‍ നല്‍കി മയക്കി രാധാമണിയെ പലതവണ ലൈംഗികമായി പ്രതി പീഡിപ്പിച്ചിരുന്നു. സംഭവം നടന്ന ദിവസം രാധാമണി ബോധരഹിതയായിരുന്നില്ല. ലൈംഗികാതിക്രമത്തിനിടയില്‍ പ്രതിയുടെ കഴുത്തിന് പിടിച്ചതിനെത്തുടര്‍ന്ന് മാതാവിനെ തള്ളിയിടുകയായിരുന്നു.
വീഴ്ചയില്‍ തലക്കേറ്റ പരുക്കാണ് മരണകാരണം. പ്രതി കുറ്റസമ്മതം നടത്തിയതായി പൊലിസ് പറഞ്ഞു. എടക്കര സി ഐ പി.കെ സന്തോഷ്, പോത്ത് കല്ല് എസ്.ഐ കെ. ദിജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."