വയനാടിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന്
കല്‍പ്പറ്റ: ജില്ലക്ക് പ്രത്യേക കാര്‍ഷിക പാക്കേജ് അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നാവശ്യപ്പെട്ട് കര്‍ഷക കോണ്‍ഗ്രസ് കലക്ടറേറ്റിനു മുന്നില്‍ ധര്‍ണ നടത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.
മഴ കുറഞ്ഞ സാഹചര്യത്തില്‍ വയനാട്ടിലെ കര്‍ഷകരെ രക്ഷിക്കുന്നതിന് അടിയന്തര നടപടിയെടുക്കുക, കര്‍ഷകരുടെ ബാങ്ക് വായ്പകള്‍ എഴുതി തള്ളാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുക, വന്യമൃഗ ശല്യം നേരിടുന്നതിന് സര്‍ക്കാര്‍ അടിയന്തരമായി ഇടപെടുക, പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പൂതാടി പഞ്ചായത്തുകളില്‍ രൂക്ഷമായ കുടിവെള്ള പ്രശ്നം നേരിടാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും ധര്‍ണയില്‍ ഉന്നയിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ. ജോഷിസിറിയക് അധ്യക്ഷനായി.
എന്‍.ഡി അപ്പച്ചന്, പി.വി ബാലചന്ദ്രന്, കെ.കെ അബ്രഹാം, എം.എസ് വിശ്വനാഥന്, കെ.വി പോക്കര് ഹാജി, മാത്യു സെബാസ്റ്റിയന്, വിജയമ്മ ടീച്ചര്‍, ടി ഉഷാകുമാരി, എന്‍.ഒ ദേവസ്യ, പി.കെ അബ്ദുറഹ്മാന്, ജഷീര്‍ പള്ളിവയല്‍, ഉഷാകുമാരി, ബിജു സംസാരിച്ചു.
ടോമി, ശശീന്ദ്രന്, വി.ഡി ജോസ്, ജോസ് കാരനിരപ്പില്‍, ജോസ് കെ,ബാബു പന്നികുഴി, എം.പി മനോജ്, സെബാസ്റ്റിയന്, ആന്റണി, ടി.കെ തോമസ്, എം.ജെ ബാബു, ഷാജി വട്ടത്ത്, സിബി ചാക്കോ, റെനീഷ്, പി ഡി സിറിയക്, ജോസ്, വില്‍സണ്‍ പൂതാടി, സാബു വാകേരി, രാജു ഹെജമാടി നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."