HOME
DETAILS

റേഷന്‍ കടയില്‍ നിന്ന് ലഭിച്ചത് പുഴുക്കള്‍ നിറഞ്ഞ അരിയെന്ന്

  
backup
April 13, 2017 | 5:35 PM

%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b4%9f%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b2%e0%b4%ad


മാനന്തവാടി: ആദിവാസി വയോധികന് റേഷന്‍ കടയില്‍ നിന്ന് പുഴുക്കള്‍ നിറഞ്ഞ അരി നല്‍കിയതായി പരാതി. ഒണ്ടയങ്ങാടി എടപ്പടി വാകേരി കോളനിയിലെ വെള്ളുവിനാണ് പുഴുക്കള്‍ നിറഞ്ഞ അരി ലഭിച്ചത്.
 കാട്ടിക്കുളത്തെ റേഷന്‍കടയില്‍ നിന്നാണ് താന്‍ അരി വാങ്ങിയതെന്ന് വെള്ളു പറഞ്ഞു. റേഷന്‍കടയില്‍ നിന്ന് മാസത്തില്‍ സൗജന്യമായി ലഭിക്കുന്ന 25 കിലോ അരി വലിയ ആശ്വാസം നല്‍കുന്നുണ്ട്. ഈ അരിയുള്ളതു കൊണ്ടാണ് പട്ടിണിയില്ലാതെ കഴിയുന്നത്. വെള്ളിയാഴ്ച വിഷു ആയതിനാല്‍ ചൊവ്വാഴ്ചയാണ് താന്‍ അരി വാങ്ങാന്‍ പോയത്. 160 രൂപ ഓട്ടോറിക്ഷയ്ക്ക് നല്‍കിയാണ് അരി വീട്ടിലെത്തിച്ചത്. ഒരു ദിവസം ഈ അരി കൊണ്ട് കഞ്ഞി വച്ചു കുടിച്ചിരുന്നു. വ്യാഴാഴ്ച മകള്‍ വീട്ടിലെത്തിയപ്പോഴാണ് അരിയില്‍ നിറയെ പുഴുക്കൂടുകള്‍ കണ്ടതെന്നും വെള്ളു പറഞ്ഞു.
ഗതാഗത സൗകര്യം പോലുമില്ലാത്ത ഇവിടേക്ക് എത്തിപ്പെടാന്‍ വളരെ പ്രയാസമാണ്. പ്രായം ചെന്ന ഭാര്യ കാളിക്കൊപ്പമാണ് വെള്ളുവിന്റെ താമസം. സമീപത്ത് മക്കള്‍ താമസിക്കുന്നുണ്ടെങ്കിലും അവര്‍ പാചകം ചെയ്യുന്ന ആഹാരമൊന്നും വെള്ളു കഴിക്കാറില്ല. പണ്ടു മുതല്‍ക്കേ തുടങ്ങിയതാണ് സ്വയമുണ്ടാക്കിക്കഴിക്കുന്ന രീതി. മുന്‍പ് സമീപത്തെ ക്വാറിയില്‍ തൊഴിലാളിയായിരുന്നു വെള്ളു. കരിങ്കല്‍ ചീളു തെറിച്ചതിനാല്‍ ഇടതു കണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടു. തിമിരം ബാധിച്ച വലതു കണ്ണിലൂടെയാണ് അല്‍പമെങ്കിലും കാണുന്നത്. കാട്ടിക്കുളം വാകേരിയില്‍ താമസിച്ചിരുന്ന വെള്ളുവും കുടുംബവും ഒണ്ടയങ്ങാടി എടപ്പടി കോളനിയിലേക്ക് താമസം മാറുകയായിരുന്നു. മുന്‍പ് സാധനങ്ങള്‍ വാങ്ങിയ റേഷന്‍കടയില്‍ നിന്നാണ് ഇപ്പോഴും വാങ്ങുന്നത്. തുടര്‍ന്ന് ഇവര്‍ അറിയിച്ചതു പ്രകാരം പട്ടികവര്‍ഗ പ്രമോട്ടര്‍ കോളനിയിലെത്തി പരിശോധന നടത്തി. പുഴുക്കളുണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ഇവര്‍ ടി.ഡി.ഒയെ വിവരമറിയിച്ചിട്ടുണ്ട്.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദേശകുടിയേറ്റം; പെൺകുട്ടികളുടേത് സ്വന്തം ഇഷ്ടപ്രകാരം; ഭൂരിഭാഗവും വായ്പയിൽ

Kerala
  •  14 days ago
No Image

കൈയേറ്റക്കാരുടെ വാദത്തിന് തിരിച്ചടി; മുനമ്പത്തേത് വഖ്ഫ് ഭൂമി തന്നെയെന്ന് പുതിയ നിമയമസഭ രേഖ

Kerala
  •  14 days ago
No Image

സ്റ്റേഷനിൽ 'കിടന്നുറക്കം' വേണ്ട

Kerala
  •  14 days ago
No Image

പാർലമെന്റ് കൂടി പാസാക്കിയാൽ ഇനി 'കേരളം'

Kerala
  •  14 days ago
No Image

വഖ്ഫ് രജിസ്‌ട്രേഷൻ; 11 % അപേക്ഷകള്‍ തള്ളി, 88,571 വഖ്ഫ് സ്വത്തുക്കളുടെ ഭാവി അനിശ്ചിതത്വത്തിൽ

National
  •  14 days ago
No Image

സർക്കാർ അറിഞ്ഞില്ല; അനുമതിയില്ലാതെ കൈമാറ്റം സാധ്യമല്ലെന്ന് മുഖ്യമന്ത്രി

Kerala
  •  14 days ago
No Image

വാണിജ്യ എൽ.പി.ജി:183.50 രൂപ കുറച്ചു

National
  •  14 days ago
No Image

2 ഗോളിന് മുന്നിൽ നിന്ന ശേഷം വീണു; സെനഗലിനെ വീഴ്ത്തി ബെൽജിയം പ്രീ ക്വാർട്ടറിൽ

Football
  •  14 days ago
No Image

വിഴിഞ്ഞം തുറമുഖം: നിശ്ചിത ഓഹരി കൈമാറാൻ അനുമതി തേടി അദാനി ഗ്രൂപ്പ് സർക്കാരിന് കത്ത് നൽകി

Kerala
  •  14 days ago
No Image

16-ാമത് ഇന്ത്യ-ജപ്പാൻ ഉച്ചകോടി: ജപ്പാൻ പ്രധാനമന്ത്രി സനെ തകായ്ച്ചി ഇന്ത്യയിലെത്തി

National
  •  14 days ago