HOME
DETAILS

അപകടം ഒഴിവായത് തലനാരിഴക്ക്: സ്‌കൂള്‍ വാഹനം കനാലിലേക്ക് ചരിഞ്ഞു

  
backup
June 27, 2018 | 6:48 AM

%e0%b4%85%e0%b4%aa%e0%b4%95%e0%b4%9f%e0%b4%82-%e0%b4%92%e0%b4%b4%e0%b4%bf%e0%b4%b5%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d-%e0%b4%a4%e0%b4%b2%e0%b4%a8%e0%b4%be%e0%b4%b0%e0%b4%bf%e0%b4%b4%e0%b4%95%e0%b5%8d

 

കാക്കനാട് : നിയന്ത്രണം വിട്ട് പെരിയാര്‍വാലി കനാലിലേക്ക് ചരിഞ്ഞ സ്‌കൂള്‍ വാഹനം അപകടത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടു. തൃക്കാക്കര ചങ്ങാലിമൂല പെരിയാര്‍വാലി കനാല്‍ ബണ്ട് റോഡിലാണ് സ്‌കൂള്‍ കുട്ടികളെ കയറ്റിയ ടെംബോ ട്രാവലര്‍ അപകത്തില്‍പ്പെട്ടത്. റോഡിന് ഇടത് വശം 1015 അടി താഴ്ചയുള്ള പെരിയാര്‍വാലി കനാലിലേക്ക് ചെരിഞ്ഞു അപകടാവസ്ഥിയിലായ വാഹനത്തിന്റെ പിന്‍വാതിലൂടെയാണ് കുട്ടികളെ പുറത്തെടുത്തത്. അപകടാവസ്ഥയിലായ വാഹനം കനാലിലേക്ക് മറിയാതിരിക്കാന്‍ ഓടിക്കൂടിയ നാട്ടുകാരുടെ സഹായത്തോടെയാണ് കുട്ടികളെ രക്ഷിച്ചത്.
എതിര്‍ ദിശയില്‍ നിന്നുള്ള വാഹനത്തിന് സൈഡ് കെടുക്കുന്നതിനിടെ ടെംബോ ട്രാവലര്‍ നിയന്ത്രണം വിട്ട് കനാലിലേക്ക് ചരിയുകയായിരുന്നു. ഇന്നലെ രാവിലെ എട്ടിനായിരുന്നു കുട്ടികളെ കയറ്റിയ സ്‌കൂള്‍ വാഹനം അപകടത്തില്‍പ്പെട്ടത്. കനാല്‍ ബണ്ട് റോഡിന്റെ ഒരു വശം കാട് പിടിച്ച നിലയിലാണ്. ഇത് മൂലം കനാലും വഴിയരികും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലാണ്. സൈഡ് കൊടുക്കുന്നതിനിടെ സ്‌കൂള്‍ വാഹനം റോഡില്‍ നിന്ന് കാട്ടിലേക്ക് കയറിയത് അപകത്തിന് ഇടയാക്കി. റോഡ് സൈഡില്‍ യാതൊരുവിധ സംരക്ഷണ ഭിത്തിയും നിര്‍മിച്ചിട്ടില്ല.
വാഹനത്തിന്റെ വേഗത കുറക്കാതെയും റോഡിലെ കുഴി വീഴാതെയും വെട്ടിച്ച് മാറ്റാന്‍ ശ്രമിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അപകട സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തില്‍ വ്യക്ത്മായി. അശ്രദ്ധമായി വാഹനം ഓടിച്ച ഡ്രൈവറുടെ ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തായി ആര്‍.ടി.ഒ റെജി പി വര്‍ഗീസ് അറിയിച്ചു. സംരക്ഷണ ഭിത്തി നിര്‍മിച്ച് റോഡ് സുരക്ഷിതമാക്കിയില്ലെങ്കില്‍ അപകടത്തിന് ഇടയാക്കുമെന്ന് ഇന്‍ഫൊഴ്‌സ്‌മെന്റ് ആര്‍.ടി.ഒ കെ.എം.ഷാജി കലക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യാക്തമാക്കി. സംരക്ഷണ ഭിത്തി നിര്‍മാണത്തിന് നഗരസഭയോട് ആവശ്യപ്പെടണമെന്നും ആര്‍.ടി.ഒ റിപ്പോര്‍ട്ടില്‍ അവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശ തെരഞ്ഞെടുപ്പ്: ഇന്നു മുതൽ പത്രിക സമർപ്പിക്കാം

Kerala
  •  4 days ago
No Image

വിസ വാഗ്ദാനം ചെയ്ത് സംസാരശേഷിയില്ലാത്ത ദമ്പതികളെ കബളിപ്പിച്ചു; 17 പവനും ഐഫോണും തട്ടിയ യുവാവ് അറസ്റ്റിൽ

crime
  •  4 days ago
No Image

യെദിയൂരപ്പക്കെതിരായ പോക്‌സോ കേസ് റദ്ദാക്കാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി

National
  •  4 days ago
No Image

കോഴിക്കോട് ജില്ലാ പ‍ഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടിക പുറത്തിറക്കി എൽഡിഎഫ്

Kerala
  •  4 days ago
No Image

ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കിട്ടാന്‍ വൈകി; ചോദ്യം ചെയ്ത യുവാവിനെ തട്ടുകടക്കാരന്‍ കുത്തി 

Kerala
  •  5 days ago
No Image

അമ്മ നഷ്ടപ്പെട്ട എൽ.പി സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്: 61-കാരന് 74 വർഷം കഠിനതടവും പിഴയും

Kerala
  •  5 days ago
No Image

'വൺ-സ്റ്റോപ്പ്' ജിസിസി യാത്രാ സംവിധാനം വരുന്നു; ആദ്യ ഘട്ടം യുഎഇ-ബഹ്‌റൈൻ റൂട്ടിൽ

uae
  •  5 days ago
No Image

പൂനെയിൽ ട്രക്കുകൾക്കിടയിൽ കാർ ഇടിച്ചുകയറി: പിന്നാലെ തീപിടുത്തം; ഏഴ് മരണം, 20 പേർക്ക് പരുക്ക്

National
  •  5 days ago
No Image

കാമുകിയുടെ മാതാപിതാക്കളെ ഇംപ്രസ്സ് ചെയ്യാനായി ഭാരം കുറയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായി; പിന്നാലെ ശ്വാസതടസ്സം, യുവാവിന് ദാരുണാന്ത്യം

International
  •  5 days ago
No Image

ഐഫോൺ പോക്കറ്റ് നവംബർ 14-ന് പുറത്തിറങ്ങും; എന്താണ് 3D-നിറ്റഡ് പൗച്ച്? യുഎഇയിൽ ലഭിക്കുമോ?

uae
  •  5 days ago