HOME
DETAILS

നീതികേട് കാണിച്ചിട്ടില്ല: ജോസ് കെ. മാണി

  
backup
March 17, 2019 | 1:02 AM

%e0%b4%a8%e0%b5%80%e0%b4%a4%e0%b4%bf%e0%b4%95%e0%b5%87%e0%b4%9f%e0%b5%8d-%e0%b4%95%e0%b4%be%e0%b4%a3%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d

കോട്ടയം: കേരളാ കോണ്‍ഗ്രസിന്റെ ഏറ്റവും ആദരണീയനായ മുതിര്‍ന്ന നേതാവാണ് വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ ജോസഫെന്ന് വൈസ് ചെയര്‍മാന്‍ ജോസ് കെ. മാണി. അദ്ദേഹത്തിനോട് പാര്‍ട്ടി ഒരുതരത്തിലുള്ള നീതിനിഷേധവും കാണിച്ചിട്ടില്ല.
രാജ്യസഭാ സീറ്റിന്റെ കാര്യത്തിലും ലോക്‌സഭാ സീറ്റിന്റെ കാര്യത്തിലും വ്യത്യസ്ത സമീപനമുണ്ടായിട്ടില്ല. രാജ്യസഭാ സീറ്റ് ഏറ്റെടുക്കണമെന്ന് പി.ജെ ജോസഫ് ഉള്‍പ്പെടുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഏകകണ്ഠമായി തന്നോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ലോക്‌സഭാ സീറ്റിന്റെ കാര്യത്തില്‍ പല പേരുകളും പാര്‍ട്ടിക്ക് മുന്നില്‍ വന്നു.
കോട്ടയം സീറ്റിനോടൊപ്പം ഇടുക്കിയോ ചാലക്കുടിയോ ലഭിക്കണമെന്നതായിരുന്നു കേരളാ കോണ്‍ഗ്രസിന്റെ നിലപാട്. എന്നാല്‍ കേരളാ കോണ്‍ഗ്രസിന്റെ ഹൃദയമായ കോട്ടയം ഏതെങ്കിലും സീറ്റുമായി വച്ചുമാറുന്നതിന് കഴിയുമായിരുന്നില്ല. ഏറ്റവും ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസ്. പാര്‍ട്ടിയുടെ എല്ലാ തീരുമാനങ്ങളിലും ജനാധിപത്യസ്വഭാവം ഇതുവരെ പാലിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  5 hours ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  5 hours ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  5 hours ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  6 hours ago
No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  6 hours ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  6 hours ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  6 hours ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  7 hours ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  7 hours ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  7 hours ago