പ്രവാസികളെ നോർക്ക ക്ഷേമനിധിയിൽ അംഗത്വമെടുപ്പിക്കുന്നതിനു എല്ലാ പ്രവാസി സംഘടനകളും മുന്നോട്ടു വരണം: ഉമ്മർകോയ തുറക്കൽ
റിയാദ്: പ്രവാസികളെ നോർക്ക ക്ഷേമനിധിയിൽ അംഗത്വമെടുപ്പിക്കുന്നതിനു എല്ലാ പ്രവാസി സംഘടനകളും മുന്നോട്ടു വരണമെന്ന് പ്രമുഖ നോർക്ക ആക്റ്റിവിസ്‌റ്റും പത്ര പ്രവർത്തകനുമായ ഉമ്മർകോയ തുറക്കൽ ആവശ്യപെട്ടു. ഏറനാട് മണ്ഡലം ജിദ്ദ കെഎംസിസി സംഘടിപ്പിച്ച ഓൺലൈൻ സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഇദ്ദേഹം. എല്ലാ പ്രവാസികളും നോർക്ക കാർഡ് മാത്രമാണ് എടുത്തിലുള്ളത്, നോർക്ക ക്ഷേമനിധി,സ്വപ്ന സാഫല്യം, സുരക്ഷാ ക്ഷേമനിധി പെൻഷൻ തുടങ്ങിയ നോർക്കയുടെ സേവനങ്ങളെ പറ്റി ഈ കൊവിഡ് പ്രതിസന്ധിയിൽ നാം ഓർക്കണമെന്നും ഉമ്മർകോയ പറഞ്ഞു. സുൽഫീക്കർ ഒതായി ഹോസ്റ്റ് ചെയ്ത പരിപാടി മുസ്തഫ വാക്കാലൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഷ്‌റഫ് കിഴുപറമ്പ് അധ്യക്ഷത വഹിചു. മൻസൂർ അരീക്കോട്, റഹ്മത്ത് അരീക്കോട് എന്നിവർ ആശംസ അറിയിച്ചു.
1996 ൽ രൂപീകരിച്ച നോർക്ക റൂട്സ് കേരളത്തിന് പുറത്ത് ഇന്ത്യക്കകത്തും രാജ്യത്തിന് പുറത്തും ജോലി ചെയ്യുന്ന കേരളീയരുടെ ഉന്നമനത്തിനായി രണ്ട് മേഖലകളിലാണ് സേവനം നൽകുന്നത്. അതിൽ പ്രാഥമികമായതാണ് നോർക്ക കാർഡ്. കാർഡെടുത്തവർക്ക് മരണപ്പെട്ടാൽ രണ്ടുലക്ഷം രൂപയുടെ ഇൻഷുറൻസ് ലഭ്യമാണ്. ഒമാൻ, കുവൈറ്റ് എയർലൈനുകളിൽ 7% ടിക്കറ്റ് വിലയിളവ് മെമ്പർക്കും ഭാര്യക്കും 18 വയസ്സിന് താഴെയുള്ള രണ്ടുമക്കൾക്കും ലഭിക്കും..എന്നാൽ നോർക്കയുടെ സ്ഥിര സംവിധാനമായ ക്ഷേമനിധി അംഗത്വം ഒരുപാട് ക്ഷേമ പദ്ധതികൾ ഏറ്റവും താഴെക്കിടയിലുള്ള തൊഴിലാളികൾക്ക് ആശ്വാസം നൽകുന്നതാണ്. ക്ഷേമനിധിയുടെ കീഴിൽ വിദ്യാഭ്യാസ, സ്‌കിൽ സെർട്ടിക്കെട്ടുകളുടെ അറ്റസ്റ്റേഷൻ, റിക്രൂട്മെന്റ് സേവനം, പ്രവാസമവസാനിപ്പിച്ച വാർഷിക വരുമാനം ഒന്നര ലക്ഷത്തിൽ താഴെയുള്ള അംഗങ്ങൾക്ക് തുടർ ജീവിതത്തിൽ വിദ്യാഭ്യാസത്തിനും വീടിനും മക്കളുടെ വിവാഹത്തിനും ഉൾപ്പെടെ സാമ്പത്തിക സഹായത്തിനായുള്ള സാന്ത്വന, സംസ്ഥാനത്തിന് പുറത്തുവെച്ച് മരണം സംഭവിച്ച നിർധന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള കാരുണ്യ, പ്രവാസികളുടെ പുനരധിവാസത്തിന് മൈക്രോ ആൻഡ് സ്മാൾ സ്കെയിൽ സംരംഭങ്ങൾ തുടങ്ങാൻ മുപ്പത് ലക്ഷം രൂപ വരെ നോമിനൽ പലിശയോടെയുള്ള ലോൺ. കൃഷിയധിഷിതവും മറ്റു ചെറുകിട സ്വയം സംരംഭകത്വങ്ങൾക്കുള്ള
NDPREM SCHEME, തൊഴിൽ പോർട്ടൽ, 24 മണിക്കൂർ കാൾ സെന്റർ. നാല് എയർപോർട്ടുകളിൽ സൗജന്യ ആംബുലൻസ് സർവീസ്, വിദേശത്ത് വെച്ച് നിയമക്കുരുക്കിൽ അകപ്പെടുന്നവർക്ക് നിയമ സഹായം ലഭ്യമാക്കുന്നതിനും പുറമെ, ഇവർക്ക് കേരളത്തിലേക്ക് മടങ്ങാനുള്ള ടിക്കറ്റ് നൽകുന്ന സ്വപ്ന സാഫല്യം എന്നിങ്ങനെ എട്ടോളം പദ്ധതികൾ നോർക്കക്ക് കീഴിൽ നടക്കുന്നുണ്ട്.
ഇതിനേക്കാളൊക്കെ ആകർഷകമാണ് നോർക്ക നൽകുന്ന സുരക്ഷാ ക്ഷേമനിധി പെൻഷൻ. മാസാന്ത പെൻഷനായി ഓരോ പ്രവാസികളും അംഗങ്ങളായിരിക്കേണ്ട സുരക്ഷാ ക്ഷേമനിധിക്ക് നോർക്ക മാസാന്തം അംഗങ്ങളിൽ നിന്ന് അംശാദായമായി നൂറ് രൂപയാണ് പിടിക്കുന്നത്. ഇത് വിദേശത്തുള്ളവർക്ക് മുന്നൂറ് രൂപയാണെങ്കിലും 200 രൂപ പ്രവാസാമവസാനിപ്പിക്കുന്നതോടെ തിരികെ ലഭിക്കുന്നതാണ്. അറുപത് വയസ് മുതൽക്കാണ് പെൻഷൻ ലഭ്യമാകുക. നിലവിൽ മാസാന്തം 2000 രൂപയാണ് പെൻഷൻ തുക. അംഗം മരണപ്പെട്ടാൽ ജീവിതപങ്കാളിക്ക് ആയിരം രൂപ ലഭിക്കുമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. എല്ലാ പ്രവാസികളും ക്ഷേമനിധിയിൽ അംഗത്വമെടുക്കണമെന്ന് വിശദമായി നടത്തിയ അദ്ദേഹം ആവിശ്യപെട്ടു . ഇപ്പോൾ നോർക്കയുടെ സൈറ്റിൽ നേരിട്ട് അപേക്ഷ നൽകാവുന്നതാണ്. മുന്നൂറ് രൂപയാണ് അംഗത്വ സംഖ്യ. രണ്ടാഴ്ചകൊണ്ട് അംഗത്വം ലഭിക്കുകയും കാർഡ് നമ്മൾ കൊടുക്കുന്ന അഡ്രസ്സിൽ നാട്ടിലെത്തുകയും ചെയ്യും.പരിപാടിക്ക് അബൂബക്കർ വല്ലയിൽ സ്വാഗതവും കെ.വി സലാം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."