കൊറോണയെ മറയാക്കി ഇസ്ലാമോഫോബിയ വളർത്തുന്നു: സഊദി
ജിദ്ദ: കൊറോണയുടെ പശ്ചാത്തലത്തിൽ ചില രാജ്യങ്ങൾ ലോകത്ത് മുസ്ലിം വിദ്വേഷവും ഇസ്ലാമോ ഫോബിയയും വളർത്തുന്നതിൽ കടുത്ത ആശങ്കയും അതൃപ്തിയുമറിയിച്ച് സഊദി അറേബ്യ.ഓർഗനൈസേഷൻ ഫോർ ഇസ്ലാമിക് കോ ഓപ്പറേഷൻ അംബാസഡർമാരുടെ വീഡിയോ കോൺഫറസിനിടെയാണ് യു എന്നിലെ സഊദിയുടെ സ്ഥിരം പ്രതിനിധി അബ്ദുല്ല അൽമുഅല്ലിയുടെ പ്രസ്ഥാവന.
യുഎഇ സ്ഥിരം പ്രതിനിധി അംബാസഡർ ലാനാ സക്കീ നസീബയുടെ അധ്യക്ഷതയിൽ ആയിരുന്ന യോഗത്തിലാണ് കൊറോണ വ്യാപനത്തിന്റെ പേരിൽ മുസ്ലിംകളെ പ്രതിസ്ഥാനത്ത് നിർത്തുന്ന ചില രാജ്യങ്ങളുടെ പ്രവണതക്കെതിരെ കടുത്ത ആശങ്ക പ്രകടിപ്പിച്ചത്.യുക്തിരഹിതമായ കാരണങ്ങളുടെ പേരിലാണ് മുസ്ലിംകൾ പീഢിപ്പിക്കപ്പെടുന്നതെന്നും മുസ്ലിംകൾക്കെതിരായ വിവേചനവും വംശീയതയും ചെറുക്കപ്പെടണമെന്നും അബ്ദുല്ല അൽ മുഅല്ലിമി പറഞ്ഞു.ലോകത്ത് വർദ്ധിച്ച് വരുന്ന ഇസ്ലാമോഫോബിയ പ്രവണതയെ ചെറുക്കാനും പീഢിത മുസ്ലിംങ്ങളുടെ ദുരിതങ്ങൾക്കറുതി വരുത്താനുമുള്ള ശ്രമങ്ങളുമായി ഇസ്ലാമിക രാജ്യങ്ങൾ മുന്നോട്ട് പോകണം.വംശീയതയും വിവേചനവും നിരാകരിക്കുന്ന നിലപാടുകളുമായി ഒ ഐ സി നടത്തുന്ന ശ്രമങ്ങൾക്ക് സഊദി അറേബ്യ പിന്തുണ നൽകുന്നതായും അദ്ദേഹം പറഞ്ഞു.
അതേ സമയം നേരത്തെ പ്രവാസികള്‍ക്കിടയില്‍ ഇസ്‌ലാമിക ഭീതി പരക്കുന്നതില്‍ ഗള്‍ഫിലെ പ്രമുഖര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. യു.എ.ഇ രാജകുടുംബാംഗങ്ങള്‍ വരെ ഇതിനെതിരേ രംഗത്തുവന്നിരുന്നു. തുടര്‍ന്ന് ഗള്‍ഫിലെ നിയമങ്ങള്‍ സംബന്ധിച്ചും എംബസികള്‍ പ്രവാസികള്‍ക്ക് മു
ന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."