തിരുവനന്തപുരത്ത് തടവുകാരന് കൊവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: ജില്ലയില്‍ ഇന്ന് തടവുകാരന് കൊവിഡ് സ്ഥിരീകരിച്ചു. വെഞ്ഞാറമ്മൂട് സ്വദേശിയായ 40 വയസുകാരനാണ് സമ്പര്‍ക്കം കൊണ്ട് രോഗമുണ്ടായത്. ഇതോടെ രണ്ടു ദിവസമായി വെഞ്ഞാറമൂട്
സ്റ്റേഷനിലുണ്ടായിരുന്ന 30 പൊലീസുകാര്‍ നിരീക്ഷണത്തില്‍ പോകും.
റിമാന്‍ഡ് ചെയ്യുന്നതിന് മുന്‍പ് കൊവിഡ് പരിശോധന നടത്തണമെന്നാണ് നിര്‍ദേശം. ഇതനുസരിച്ച് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. മൂന്ന് പ്രതികളെയാണ് പരിശോധിച്ചിരുന്നത്. മൂന്ന് പേരെയും പ്രത്യേക സെല്ലിലാണ് പാര്‍പ്പിച്ചിരുന്നത്.സംസ്ഥാനത്ത് ആദ്യമായാണ് ജയില്‍ തടവുകാരന് രോഗം സ്ഥിരീകരിക്കുന്നത്.
അതേ സമയം സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ 24 പേരാണ് ജില്ലയില്‍ ഇപ്പോള്‍ ചികിത്സയിലുള്ളത്. തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചവരില്‍ 3 പേര്
വിദേശത്തു നിന്നും 8 പേര് ഇതര സംസ്ഥാനത്തു നിന്നും വന്നവരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."