പൈവളിഗെയില്‍ മലയാളഭാഷക്കായി പ്രതിഷേധം
ഉപ്പള: പൈവളിഗെ പഞ്ചായത്തിലെ വിവിധ സ്‌കൂളുകളില്‍ മലയാള ഭാഷയോട് കാട്ടുന്ന അവഗണനക്കെതിരെ മലയാളഭാഷാ സമര സമിതി ജി.എല്‍.പി.എസ് പൈവളിഗെ ( കയര്‍കട്ട) യിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധം ഇരമ്പി. മലയാളം പഠിക്കാന്‍ നൂറ് കണക്കിനു വിദ്യാര്‍ഥികളുണ്ടായിട്ടും സ്‌കൂള്‍ അധികൃതരും കന്നട ലോബിയും ചേര്‍ന്ന് മലയാളഭാഷാ പഠനം ഇവിടുത്തെ ഭാഷാ സ്‌നേഹികളായ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുള്ള അവസരം നിഷേധിക്കുന്നതായി സമര സമിതി അരോപിച്ചു.
മാതൃഭാഷാ സ്‌നേഹികള്‍ക്ക് മലയാളം അന്യമാകുന്ന സംഭവം കഴിഞ്ഞ ആഴ്ച്ച സുപ്രഭാതം വാര്‍ത്തയാക്കിയതിനെ തുടര്‍ന്നാന്ന് വിഷയം ഏറെ ചര്‍ച്ച ആയത്. ഇതിനെ തുടര്‍ന്ന് ഭാഷാ സ്‌നേഹികള്‍ സംഘടിച്ച് മലയാളഭാഷാ സമര സമിതി എന്ന പേരില്‍ സംഘടനയുണ്ടാക്കിയതിന്റെ ഭാഗമായാണ് മാര്‍ച്ച് നടത്തിയത്. എല്‍.പി തലംമുതല്‍ തൊട്ട് ഹൈസ്‌കൂള്‍ തലം വരെയുള്ള ക്ലാസുകളില്‍ മലയാളം പഠിക്കാന്‍ നിരവധി വിദ്യാര്‍ഥികള്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് എത്തുന്നുണ്ടെങ്കിലും സ്‌കൂള്‍ അധികൃതരും വിദ്യഭ്യാസ വകുപ്പും പുറം തിരിയുന്നതായും സമര സമിതി ആരോപിച്ചു.
വര്‍ഷാവര്‍ഷം നൂറുകണക്കിനു വിദ്യാര്‍ഥികളാണ് ഇവിടെ മലയാളത്തില്‍ പ്രവേശനം തേടുന്നതിനായി എത്തുന്നുണ്ടെങ്കിലും കന്നട ലോബിയുടെ മലയാള ഭാഷയോടുള്ള വിവേചനം കൊണ്ടു മാത്രമാണ് നടക്കാതെ പോവുന്നത്. മലയാളം പഠിക്കാന്‍ കഴിയാത്ത നിരവധി ആളുകള്‍ ഇവിടെ കടുത്ത നിരാശയിലുമാണ്.
ആവശ്യത്തിനുള്ള അടിസ്ഥാന സൗകര്യമുണ്ടായിട്ടും അധികൃതര്‍ മലയാളത്തെ അവഗണിക്കുകയാണെന്ന് പ്രതിഷേധ മാര്‍ച്ചില്‍ സംബന്ധിച്ചവര്‍ ആരോപിച്ചു. അസീസ് മെരിക്കെ ഉദ്ഘാടനം ചെയ്തു. അസീസ് കളായി അധ്യക്ഷനായി. അന്തുഞ്ഞി ഹാജി ചിപ്പാര്‍, നസീര്‍ കോരി ക്കാര്‍, കലീല്‍ ലാല്‍ബാഗ്, കലീല്‍ ചിപ്പാര്‍, സിദ്ധീഖ് ബായാര്‍, ഷബീര്‍ മദനക്കോടി. അന്തുഞ്ഞി ഹാജി മദനകോടി, മുസ്തഫ, അന്‍സാദ്, കലീല്‍ മെരിക്കെ, ഹമീദ് ഹാജി, കുഞ്ഞലിമ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."