അയ്യപ്പന്റെ ചിത്രമുള്ള ലഘുലേഖ: നടപടിയില്ലാത്തത് പ്രതിഷേധാര്‍ഹമെന്ന് എല്‍.ഡി.എഫ്
തിരുവനന്തപുരം: അയ്യപ്പന്റെ ചിത്രം പതിച്ച ലഘുലേഖകളുമായി തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തില്‍ ബി.ജെ.പി നടത്തുന്ന വിദ്വേഷ പ്രചാരണം തടയാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തയാറാകാത്തത് പ്രതിഷേധാര്‍ഹമാണെന്ന് എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ എം. വിജയകുമാറും സെക്രട്ടറി അഡ്വ. ജി.ആര്‍ അനിലും പ്രസ്താവനയില്‍ പറഞ്ഞു. ശബരിമല വിഷയത്തിലെ സുപ്രിംകോടതി വിധിയെ വസ്തുതാവിരുദ്ധമായി ചിത്രീകരിക്കുന്ന ലഘുലേഖയാണ് ബി.ജെ.പി പ്രചരിപ്പിക്കുന്നത്.
മതചിഹ്നങ്ങളും ദൈവങ്ങളുടെ ചിത്രങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാന്‍ പാടില്ലെന്ന ചട്ടം കാറ്റില്‍പ്പറത്തി നടത്തുന്ന ഈ പ്രചാരണം തടയണമെന്ന് ആവശ്യപ്പെട്ട് എല്‍.ഡി.എഫ് ദിവസങ്ങള്‍ക്കു മുന്‍പുതന്നെ ഇലക്ഷന്‍ കമ്മിഷനും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ ഒരു നടപടിയും അധികൃതര്‍ സ്വീകരിച്ചില്ല.
ബി.ജെ.പി പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസങ്ങളില്‍ വീടുകളില്‍ വ്യാപകമായി ഈ ലഘുലേഖ വിതരണം ചെയ്തു. ഈ വിഷയം വീണ്ടും ജില്ലാ വരണാധികാരിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഗുരുതരമായ ഈ ചട്ടലംഘനത്തിനു നേരെ കണ്ണടയ്ക്കുന്ന സമീപനം അംഗീകരിക്കാനാകില്ലെന്നും ഇവര്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കാന്‍ അധികൃതര്‍ തയാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."