മങ്കരയില്‍ വെള്ളമില്ലാതായിട്ട് ആഴ്ചകള്‍ പിന്നിടുന്നു
വടക്കാഞ്ചേരി: ലോകബാങ്ക് സഹായത്തോടെ ജലനിധി പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കി ജല സ്വയം പര്യാപ്തതയിലേക്ക് ചുവട് വെച്ച തെക്കുംകര പഞ്ചായത്ത് ഇത്തവണ കടുത്ത വരള്‍ച്ചയുടെ പിടിയില്‍.
പ്രധാന ജലസ്രോതസായ വാഴാനി ഡാം വറ്റിവരണ്ടതോടെ ഈ പദ്ധതിയെ ആശ്രയിച്ച് കഴിയുന്ന കുടിവെള്ള പദ്ധതികളെല്ലാം പ്രതിസന്ധിയിലായി. പഞ്ചായത്ത് വിവിധ വാര്‍ഡുകളില്‍ ലോറികളില്‍ വെള്ളം എത്തിക്കുന്നുണ്ടെങ്കിലും അതൊന്നും ജലക്ഷാമം പരിഹരിക്കുന്നതിന് മതിയാകുന്നില്ല. പഞ്ചായത്തിന്റെ മങ്കര മേഖലയില്‍ വെള്ളമെത്തിയിട്ട് ആഴ്ച്ചകള്‍ പിന്നിട്ടു.
കടുത്ത ജലക്ഷാമം നേരിടുന്ന ഈ മേഖലയില്‍ പണം കൊടുത്ത് ജലം സംഭരിക്കേണ്ട ഗതികേടിലാണ് ജനങ്ങള്‍. ലോറി വെള്ളം പോലും ഈ മേഖലയില്‍ എത്തുന്നുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു.
ഇത് സംബന്ധിച്ച് ജനങ്ങള്‍ ഒപ്പിട്ട കൂട്ട നിവേദനം പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറി.
നടപടി ഉണ്ടായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."