ഹിന്ദുത്വ തീവ്രവാദികളെ ജനകീയമായി പ്രതിരോധിക്കണം: ഇന്ത്യൻ സോഷ്യൽ ഫോറം
ദമാം: കാലടി മണപ്പുറത്ത് സിനിമ ഷൂട്ടിങ്ങിനായി നിർമ്മിച്ച സെറ്റിലെ ക്രിസ്ത്യൻ പള്ളി ആക്രമിച്ചു തകർത്ത ഹിന്ദുത്വ തീവ്രവാദികളെ ജനകീയ മായി പ്രതിരോധിക്കാൻ കേരത്തിലെ ജനങ്ങളും സിനിമാ പ്രവർത്തകരും തയ്യാറാകണമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ദമാം കേരള സ്റ്റേറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. മിന്നൽ മുരളി എന്ന സിനിമക്കായി നിർമിച്ച ക്രിസ്ത്യൻ പള്ളി തകർത്ത സംഭവത്തിൽ സിനിമ പിന്നണി പ്രവർത്തകർ ഷൂട്ടിങ് തുടരാൻ തയ്യാറാണെങ്കിൽ സംരക്ഷണം നൽകാൻ എസ് ഡി പി ഐ തയ്യാറാണെന്ന എറണാകുളം ജില്ലാ കമ്മിറ്റി യുടെ ധീരമായ നിലപാട് സ്വാഗതാർഹമാണ്.
ഉത്തരേന്ത്യയിൽ മുസ്‌ലിംകൾക്കും ദളിതുകൾക്കു നേരെ തിരിഞ്ഞിരുന്ന ഹിന്ദുത്വ തീവ്രവാദം അതിന്റെ ഏറ്റവും ഭീകരമായ രൂപത്തിൽ കേരളത്തിൽ നടപ്പിലാക്കാനുളള റിഹേഴ്‌സലാണ് സിനിമാ സെറ്റിലെ പള്ളി ആക്രമണം എന്നുവേണം മനസിലാക്കാൻ. ഹിന്ദുത്വ തീവ്രവാദി നേതാക്കൾ മാരകായുധങ്ങളേന്തി ആക്രമണം നടത്തുന്ന ചിത്രം സഹിതം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചിട്ടും സംസ്ഥാന സർക്കാരിന്റെ നിസ്സംഗത സംശയാസ്പദമാണ്. ആക്രമണം നടത്തിയ ഹിദുത്വ ഭീകരർക്കെതിരെ അതിവേഗത്തിൽ നിയമ നടപടി എടുത്ത് ശിക്ഷ നടപ്പിലാക്കണം. ഇത് സിനിമ പ്രവർത്തകരുടെ ആവിഷ്കാര സ്വതന്ത്രത്തിനു മേലുള്ള കടന്നു കയറ്റം മാത്രമല്ല, ഹിന്ദുത്വ ഭീകരരുടെ ന്യൂനപക്ഷങ്ങളുടെ ജീവനും ആരാധന സ്വാതന്ത്ര്യത്തിനും മേലുള്ള ഭീകരാക്രമണ മനോഭാവവം ആണെന്നതിൽ സംശയമില്ലെന്നും ഇന്ത്യൻ സോഷ്യൽ ഫോറം സ്റ്റേറ്റ് കമ്മിറ്റി വൈസ് പ്രസിഡന്റ് നാസർ ഒടുങ്ങാട്ട്, ജനറൽ സെക്രട്ടറി മുബാറക് ഫറോക്, അൻസാർ കോട്ടയം, മൻസൂർ എടക്കാട് എന്നിവർ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."