പയ്യന്നൂര്‍ പഴയ പൊലിസ് സ്‌റ്റേഷന്‍ ഇനി ചരിത്രസ്മാരകം
പയ്യന്നൂര്‍: അധിനിവേശ വിരുദ്ധ പോരാട്ടങ്ങളിലൂടെ ചരിത്രത്തില്‍ ഇടംപിടിച്ച പയ്യന്നൂര്‍ പഴയ പൊലിസ് സ്‌റ്റേഷന്‍ ഇനിവരും തലമുറയ്ക്കു മുന്‍പില്‍ സ്മാരകമാകും. കെ. കേളപ്പന്‍ നയിച്ച ഉപ്പുസത്യാഗ്രഹം, പയ്യന്നൂര്‍ പ്രദേശത്തെ ഉഴുതുമറിച്ച കര്‍ഷകസമരങ്ങള്‍എന്നിങ്ങനെ എണ്ണമറ്റ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ധീരദേശാഭിമാനികളെ തുറുങ്കിലടച്ച കെട്ടിടംഇന്ന് വടക്കന്‍ കേരളത്തിലെ പ്രധാനപ്പെട്ട ചരിത്രസ്മാരകമായിമാറുകയാണ്.
കേരളീയവാസ്തുശില്പ ശൈലിയും യൂറോപ്യന്‍ കെട്ടിട നിര്‍മ്മാണ രീതികളും സമന്വയിപ്പിച്ച് 1910 ലാണ് പഴയ പൊലിസ്‌സ്റ്റേഷന്‍ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്.
ചെങ്കല്ല്, കുമ്മായം എന്നിവ ഉപയോഗിച്ചു നിര്‍മിച്ച കെട്ടിടത്തിന്റെ മേല്‍ക്കൂര ഓടുമേഞ്ഞതാണ്. സാധാരണകാണുന്ന മേല്‍ക്കൂരയില്‍ നിന്ന് ഈ കെട്ടിടത്തെ വ്യത്യസ്തമാക്കുന്നത് മേല്‍ക്കൂരയിലെ ഓടിനടിയില്‍ പാകിയിരിക്കുന്ന ഇരുമ്പു ഷീറ്റുകളാണ്. തടവുമുറിയില്‍ പാര്‍പ്പിച്ചിരുന്നവര്‍ രക്ഷപ്പെടാതിരിക്കാനാണ്ഇത്തരത്തിലൊരു നിര്‍മ്മിതി അവലംബിച്ചിരുന്നത്.
ഏറെ ജീര്‍ണാവസ്ഥയിലായിരുന്ന കെട്ടിടം അതിന്റെ ചരിത്ര പ്രാധാന്യം കണക്കിലെടുത്ത് പുരാവസ്തുവകുപ്പ് 2015ല്‍ സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കുകയായിരുന്നു.
90 ലക്ഷംരൂപയുടെ ഭരണാനുമതിലഭിച്ച ശാസ്ത്രീയ സംരക്ഷണ പ്രവൃത്തികളുടെ ഉദ്ഘാടനം 2017 ഒക്ടോബര്‍ 21 ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ജീര്‍ണാവസ്ഥയിലായിരുന്ന കെട്ടിടത്തിന്റെ മേല്‍ക്കൂരയിലെ മരത്തടികള്‍ പുന:രുപയോഗം ചെയ്യാവുന്നവയെല്ലാം ഉപയോഗിച്ചുകൊണ്ട് പുനരുദ്ധരിക്കുകയുണ്ടായി.
തേക്കുതടിയാണ്ഇതിന് പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്. വെള്ളം നനയുന്ന ചിലവാതിലുകളുടെ ഭാഗങ്ങള്‍ക്ക് ആഞ്ഞിലിയും ഉപയോഗിച്ചു. കെട്ടിടത്തിലേക്ക് കയറുന്ന ഭാഗത്തുള്ള ആദ്യ നടുമുറ്റത്തിനു ചുറ്റുമുള്ള വരാന്തയാണ് ഏറ്റവും കൂടുതല്‍ കേടുപാടുകള്‍ സംഭവിച്ച കെട്ടിടഭാഗം. ഇത്ഏറെക്കുറെ പൂര്‍ണമായിത്തന്നെ പുനര്‍നിര്‍മിക്കേണ്ടി വന്നു.
ഇപ്പോള്‍ ലഭ്യമല്ലാത്ത ജി.ഐ. ഷീറ്റുകള്‍, മേല്‍ക്കൂരയിലെ ഓടിനടിയില്‍ പാകുന്ന പൂവോടുകള്‍എന്നിവ പ്രത്യേകം വരുത്തിച്ചാണ്ഇന്നു കാണുന്ന നിലയിലേക്ക്‌കെട്ടിടത്തെ മാറ്റിത്തീര്‍ത്തത്.
മേല്‍ക്കൂരയുടെ തടികളില്‍ സി.എന്‍.സി. ഓയില്‍ ഉപയോഗിച്ച് പ്രൊട്ടക്റ്റീവ്‌കോട്ടിങ് ചെയതിട്ടുണ്ട്.
ഭിത്തികളിലെ ഇളകിപ്പോയ കുമ്മായത്തേപ്പുകള്‍ തനുതുശൈലിയില്‍ത്തന്നെ കൂമ്മായക്കൂട്ടുപയോഗിച്ച്‌തേപ്പു നടത്തുകയുണ്ടായി. പഴയരീതിയിലുള്ള ചുട്ടെടുത്ത കളിമണ്‍ ഓടുകളാണ് നിലം പാകാന്‍ ഉപയോഗിച്ചത്.
80 ശതമാനത്തോളം പഴയ ഓടുകള്‍ തന്നെയാണ് മേല്‍ക്കൂര പാകാന്‍ ഉപയോഗിച്ചത്.
പുരാതത്ത്വശാസ്ത്രം അനുശാസിക്കുന്ന നിയമാവലികള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ടാണ്ശാസ്ത്രീയസംരക്ഷണ പ്രവൃത്തികള്‍ പുരാവസ്തുവകുപ്പ് പൂര്‍ത്തീകരിച്ചിരിക്കുന്നത്.
ശാസ്ത്രീയസംരക്ഷണ പ്രവൃത്തികള്‍ നടത്തി തനിമ വീണ്ടെടുത്ത ഈ പൈതൃക കെട്ടിടം 2018 ജൂണ്‍ 29 വൈകുന്നേരം അഞ്ചുമണിക്ക് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനു നാടിനു സമര്‍പ്പിക്കുകയാണ്. സി. കൃഷ്ണന്‍എം.എല്‍.എ അധ്യക്ഷനായ ചടങ്ങില്‍ എം.പി പി. കരുണാകരന്‍ മുഖ്യാതിഥിയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."