പൊന്നാനിയിലും ചാവക്കാട് ബ്ലാങ്ങാടും ചെമ്മീന്‍ ചാകര
പൊന്നാനി: ട്രോളിങ് നിരോധനം തുടരുന്നതിനിടെ കടലില്‍പോയ ചെറുവള്ളങ്ങള്‍ക്ക് ചെമ്മീന്‍ ചാകര. പൊന്നാനി, ചാവക്കാട് തീരങ്ങളിലെ വള്ളക്കാര്‍ക്കാണ് കൊട്ടനിറയെ ചെമ്മീന്‍ ലഭിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി പൊന്നാനി തീരത്ത് മിക്കവള്ളക്കാര്ക്കും യഥേഷ്ടം ചെമ്മീന്‍ ലഭിച്ചിരുന്നു. ചാവക്കാട് ബ്ലാങ്ങാട് തീരങ്ങളിലും പൊന്നാനി തീരങ്ങളിലും ചെമ്മീന്‍ ചാകര പ്രത്യക്ഷപ്പെട്ടതോടെ മറ്റു സ്ഥലങ്ങളിലെ വള്ളക്കാരും ഈ ഭാഗങ്ങളിലേക്ക് ഭാഗ്യം തേടി വന്നിട്ടുണ്ട്. വെളുത്തതും ചുവന്നതുമായ ചെമ്മീനുകള്‍ കിട്ടുന്നുണ്ടെങ്കിലും കൂടുതല്‍ ലഭിക്കുന്നത് ചുവന്ന ചെറു ചെമ്മീനുകളാണ്.
മൂന്നാഴ്ചയായി കടല്‍ പ്രക്ഷുബ്ധമായതിനാല്‍ ചെറുവള്ളങ്ങള്‍ കാര്യമായി കടലില്‍ പോയിരുന്നില്ല. കഴിഞ്ഞ ഒരാഴ്ചക്കിടയില്‍ സാഹസികമായി കടലില്‍ പോയ രണ്ടു ഫൈബര്‍ വള്ളങ്ങള്‍ പൊന്നാനി കടലില്‍ അപകടത്തില്‍പ്പെടുകയും രണ്ടു മത്സ്യത്തൊഴിലാളികള്‍ മരണപ്പെടുകയും ചെയ്തിരുന്നു. പട്ടിണിയിലായ മത്സ്യത്തൊഴിലാളികള്‍ക്ക് വലിയ പ്രതീക്ഷ നല്‍കിയിരിക്കുകയാണ് ചെമ്മീന്‍ ചാകര.
കിലോക്ക് 100 മുതല്‍ 150 രൂപ വരെയാണ് ചെമ്മീനിന് ലഭിക്കുന്നത്. അതേസമയം വള്ളക്കാര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ലഭിക്കുന്ന തുകയും മത്സ്യബന്ധനത്തിനുള്ള ചെലവുകളും താരതമ്യം ചെയ്യുമ്പോള്‍ കനത്ത നഷ്ടമാണെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
കടലില്‍നിന്ന് പിടികൂടന്ന മീന്‍ നേരിട്ട് വാങ്ങുന്നതിന് തിരക്കാണ്. കരയ്ക്ക്നിന്ന് വലനീട്ടുന്ന തൊഴിലാളികള്‍ക്ക് വലിയ മാന്തളും ഏട്ടയും ധാരാളം കിട്ടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."