HOME
DETAILS

' ആദര്‍ശത്തേക്കാള്‍ വലുതാണ് അധികാര രാഷ്ട്രീയം'; കാലം മായ്ക്കാത്ത കായംകുളത്തെ ചുമരെഴുത്ത്

  
backup
March 18 2019 | 12:03 PM

powel-politics-bigger-than-ideal-kayamkulam-wall-spm-kerala

കായംകുളം: വള്ളിക്കുന്നിലെ കാലം മായ്ക്കാത്ത ചുമരെഴുത്ത് ശ്രദ്ധേയമാകുന്നു. ആദര്‍ശത്തേക്കാള്‍ വലുതാണ് അധികാര രാഷ്ട്രീയമെന്ന തിരിച്ചറിവിന്റെ മറക്കാനാവാത്ത ചുമരെഴുത്ത് കൂടിയാണിത്. വള്ളിക്കുന്നം ഇലിപ്പക്കുളം ചൂനാട് ചന്തയിലെ മാരൂര്‍ കെട്ടിടത്തിന് മുകളിലത്തെ നിലയിലെ ചുമരെഴുത്താണ് പുതിയ തലമുറക്ക് രാഷ്ട്രീയ അവബോധം പകര്‍ന്ന് നല്‍കുന്ന തരത്തില്‍ നില കൊള്ളുന്നത്. മൂന്നര പതിറ്റാണ്ട് മുമ്പുള്ള രാഷ്ട്രീയസഖ്യം സംബന്ധിച്ച കൃത്യമായ അവബോധം വിളിച്ചോതുന്നുണ്ട് ഈ ചുമരെഴുത്ത്. ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആരവങ്ങള്‍ ഉയരുന്ന സമയത്ത് ചൂനാട് ചന്തയിലെ ചുമരെഴുത്തിന്റെ പ്രസക്തിയും വര്‍ധിക്കുകയാണ്. തടിതട്ടിന്റെ ഓടുമേഞ്ഞ രണ്ടുനിലകെട്ടിടത്തിന്റെ മുകളില്‍ ഒരു കാലഘട്ടത്തിന്റെ ക്ഷുഭിതയൗവ്വനങ്ങള്‍ കോറിയിട്ട ഈ വരികള്‍ മാര്‍ക്കറ്റിലെത്തുന്ന ഏവരുടെയും ശ്രദ്ധ കവരുന്നു. രാഷ്ട്രീയം ആത്മാര്‍ത്ഥമായി ഉള്ളില്‍ സൂക്ഷിച്ചിരുന്ന ഒരു സംഘം കൗമാരക്കാരുടെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണിത്.

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഇന്ദിരാഗാന്ധിയുടെ പ്രസക്തിയാണ് ചുമരെഴുത്തിലുള്ളത്. 1980ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.പി സ്ഥാനാര്‍ഥിയായിരുന്ന തേവള്ളി മാധവന്‍പിള്ളയുടെ പ്രചരണാര്‍ഥമാണ് ഈ ചുമരെഴുത്ത് എഴുതിയത്. അന്ന് ഇടതുപക്ഷ സ്ഥാനാര്‍ഥിയായി എ കോണ്‍ഗ്രസിലെ പ്രൊഫ: പി.ജെ. കുര്യനായിരുന്നു മല്‍സരിച്ചത്. ഇദ്ദേഹം വിജയിക്കുകയും ചെയ്തു. ' 80ല്‍ ഇന്ദിര ഇന്ത്യ ഭരിക്കും, അതുകണ്ട് നമ്പൂതിരി ഞെട്ടിവിറക്കും, എം.എന്‍ പിന്നെയും വാലാട്ടും ആന്റണി അതുകണ്ട് തൂങ്ങിമരിക്കും' എന്ന മുദ്രവാക്യമാണ് ചുമരെഴത്തില്‍ ഇന്നും കാലം മായ്ക്കാതെ കിടക്കുന്നത്. അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ ഇന്ദിര തന്നെ തുടരണമെന്ന് പറഞ്ഞ അന്തോണിയുടെ വിഴുപ്പ് ചുമക്കലാണോ മാര്‍ക്‌സിസം എന്നും എഴുതിയിട്ടുണ്ട്. തേവള്ളിക്ക് ആന ചിഹ്നത്തില്‍ വോട്ട് അഭ്യര്‍ഥിക്കുന്നതിനൊപ്പം നിരണം പടയുടെ തലവനായ പ്രൊഫ. പി.ജെ കുര്യനെ കെട്ടുകെട്ടിക്കാനും അഭ്യര്‍ഥിക്കുന്നുന്നത് ചുമരെഴുത്തില്‍ ഉണ്ട്. കാലം പിന്നിട്ടപ്പോള്‍ എന്‍.എസ്.എസിന്റെ പിന്‍ബലത്തില്‍ വളര്‍ന്ന എന്‍.ഡി.പി കേരള രാഷ്ട്രീയ ഭൂപടത്തില്‍ നിന്നുതന്നെ ഇല്ലാതായി.

 

മുദ്രവാക്യത്തില്‍ സ്ഥാനം പിടിച്ച ഇ.എം.എസും എം.എന്‍. ഗോവിന്ദന്‍ നായരും എന്‍.ഡി.പി സ്ഥാനാര്‍ഥിയായിരുന്ന തേവള്ളി മാധവന്‍പിള്ളയും കാലയവനികക്കുള്ളില്‍ മറഞ്ഞു. കോണ്‍ഗ്രസ് കുടുംബത്തിലേക്ക് മടങ്ങിയെത്തിയ എ.കെ. ആന്റണി കേന്ദ്ര നേതൃത്വത്തിലെ കരുത്തനായി വിലസുന്നു. ഏറെക്കാലം മാവേലിക്കരയുടെ എം.പിയായിരുന്ന പി.ജെ കുര്യനും ദേശീയ രാഷ്ട്രീയത്തില്‍ നിറഞ്ഞുനില്‍ക്കുന്നു.

റൊണാള്‍ഡ് ഷംസ്, കെ.എസ് മധു, സി.വി. രവീന്ദ്രന്‍പിള്ള, മണ്ണാമ്പറമ്പില്‍ ഹാരീസ്, ആദിക്കാട്ട് ജലാലുദ്ദീന്‍ തുടങ്ങിയവരാണ് അന്ന് ചുവരെഴുത്തിന് നേതൃത്വം നല്‍കിയത്. ഷംസായിരുന്നു ചിത്രകാരന്‍. അന്നത്തെ 20 വയസിന്റെ ആവേശമാണ് വലിയ കെട്ടിടത്തിന്റെ മുകളില്‍ ഇന്നും മായാതെ കിടക്കുന്ന ചുവരെഴുത്തിന് കാരണമായത്. മധുവും രവീന്ദ്രന്‍പിള്ളയും സി.പി.ഐ നേതാക്കളായി രാഷ്ട്രീയരംഗത്ത് ഇന്നും സജീവമായി നില്‍ക്കുന്നു. പിന്നീട് രാഷ്ട്രീയ വഴിയിലേക്ക് സഞ്ചരിക്കാതിരുന്ന ഷംസ് ബിസിനസുകാരനായി മാറുകയും ഹാരീസ് മരണപ്പെടുകയും ചെയ്തു. ജലാലുദ്ദീന്‍ കോണ്‍ഗ്രസ് അനുഭാവിയായി ഇപ്പോഴും പ്രവര്‍ത്തിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലബനാന്‍ ശാന്തമായതോടെ ഗസ്സയിലും വെടിനിര്‍ത്തല്‍ ശ്രമം ഊര്‍ജ്ജിതം; പിന്നില്‍ ഖത്തര്‍; മുഹമ്മദ് ബിന്‍ അബ്ദുര്‍റഹമാന്‍ ഈജിപ്തില്‍

qatar
  •  17 days ago
No Image

പ്രവാചകനിന്ദ നടത്തിയ ഹിന്ദുത്വസന്യാസിക്കെതിരായ ട്വീറ്റിന്റെ പേരില്‍ മുഹമ്മദ് സുബൈറിനെതിരേ കടുത്ത വകുപ്പുകള്‍ ചുമത്തി; ട്വീറ്റ് രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കെതിരായ നീക്കമെന്ന് യോഗി സര്‍ക്കാര്‍ കോടതിയില്‍

National
  •  17 days ago
No Image

മൂന്നാറിലെ യുവാവിന്റെ മരണം കൊലപാതകം; സഹോദരന്‍ അറസ്റ്റില്‍

Kerala
  •  18 days ago
No Image

എറണാകുളത്ത് വിനോദയാത്രയ്‌ക്കെത്തിയ സ്‌പെഷ്യല്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

Kerala
  •  18 days ago
No Image

ഇപി-ഡിസി പുസ്തക വിവാദം; വീണ്ടും അന്വേഷണം നടത്താന്‍ ഉത്തരവിട്ട് ഡിജിപി

Kerala
  •  18 days ago
No Image

കറന്റ് അഫയേഴ്സ്-11-27-2024

PSC/UPSC
  •  18 days ago
No Image

വാളയാർ പൊലിസ് സ്റ്റേഷനിലെ കസ്റ്റഡി വാഹനത്തിന് തീവെച്ചു, ഒരാള്‍ പിടിയില്‍

Kerala
  •  18 days ago
No Image

സംഭല്‍ വെടിവയ്പ്പ്: ഇരകള്‍ക്ക് പൊലിസിന്റെ ഭീഷണി, വെള്ളപേപ്പറില്‍ ഒപ്പുവയ്ക്കാന്‍ നിര്‍ബന്ധിപ്പിക്കുന്നു; അടിമുടി ദുരൂഹത

National
  •  18 days ago
No Image

വീട്ടിൽ ലഹരിമരുന്ന് പരിശോധനക്കെത്തിയ പൊലിസ് മകനെ കസ്റ്റഡിയിലെടുക്കുന്നത് തടഞ്ഞ വീട്ടമ്മയെ മർദിച്ചെന്ന് പരാതി

Kerala
  •  18 days ago
No Image

പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേരുചേര്‍ക്കാനും ഒഴിവാക്കാനും ഇനി പുതിയ നിയമം; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ...

National
  •  18 days ago