HOME
DETAILS

രോഗികളുടെ എണ്ണം കൂടിയാലും കേരളം പിടിച്ചുനില്‍ക്കുമെന്ന് ആരോഗ്യവിദഗ്ധര്‍

  
backup
May 27, 2020 | 1:51 AM

%e0%b4%b0%e0%b5%8b%e0%b4%97%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%8e%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%82-%e0%b4%95%e0%b5%82%e0%b4%9f%e0%b4%bf%e0%b4%af%e0%b4%be%e0%b4%b2%e0%b5%81

 


തിരുവനന്തപുരം: കൊവിഡ് രോഗികളുടെ എണ്ണം കൂടിയാലും ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണം നിയന്ത്രിക്കാനായാല്‍ സംസ്ഥാനത്തിന് പിടിച്ചുനില്‍ക്കാനാകുമെന്ന് ആരോഗ്യവിദഗ്ധര്‍. ആശുപത്രികള്‍ക്ക് താങ്ങാനാകാത്തവിധം രോഗികളെത്തുന്ന സാഹചര്യം കേരളത്തില്‍ ഉണ്ടാകില്ലെന്നാണ് വിലയിരുത്തല്‍.
എത്രപേര്‍ക്ക് രോഗം ഉണ്ടാകുന്നു എന്നതിനേക്കാള്‍ ആര്‍ക്ക് രോഗം ഉണ്ടാകുന്നു എന്നതാണ് പ്രധാനമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. ഹൈറിസ്‌ക് വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കൂടുതല്‍പേര്‍ക്ക് രോഗബാധയുണ്ടാകാത്തപക്ഷം സംസ്ഥാനത്തെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ രോഗനിയന്ത്രണത്തിന് പര്യാപ്തമാണെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ആദ്യഘട്ടത്തില്‍ രോഗം ബാധിച്ചവരില്‍ 99 ശതമാനവും രോഗമുക്തി നേടിയതാണ് കേരളത്തിന്റെ നേട്ടം. രോഗബാധിതരുടെ പ്രായമാണ് ഇതില്‍ ഏറ്റവും അനുകൂലഘടകമായത്. ആദ്യഘട്ടത്തില്‍ രോഗം സ്ഥിരീകരിച്ചവരില്‍ 70 ശതമാനമായിരുന്നു പ്രവാസികള്‍. ഇവരില്‍ 98 ശതമാനവും 60 വയസിന് താഴെയുള്ളവരാണ്. ഇവരില്‍ രണ്ടുശതമാനം ആളുകള്‍ മാത്രമേ ഗുരുതരാവസ്ഥയിലായുള്ളൂ.
സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായ 30 ശതമാനം പേരില്‍ പകുതിയോളവും പ്രായാധിക്യമുള്ളവരായിരുന്നു. ഇവരാണ് ഗുരുതരാവസ്ഥയിലായത്. ഒന്നര ലക്ഷത്തോളം പേരെ ചികിത്സിക്കാന്‍ സംസ്ഥാനത്തെ ആശുപത്രികള്‍ സജ്ജമാണ്. വെന്റിലേറ്റര്‍ സൗകര്യമുള്ള അയ്യായിരത്തോളം ഐ.സി.യു കിടക്കകളുമുണ്ട്. രോഗികള്‍ കൂടിയാലും ആശുപത്രികളിലേക്ക് എത്തുന്നവരുടെ എണ്ണം നിയന്ത്രിക്കുന്നതാണ് പ്രധാനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ കനത്ത മഴ; നിറഞ്ഞൊഴുകി വാദികളും റോഡുകളും

uae
  •  17 days ago
No Image

ചരിത്രത്തിലേക്കുള്ള ദൂരം വെറും 25 റൺസ്; അഡലെയ്ഡ് കീഴടക്കാനൊരുങ്ങി വിരാട്

Cricket
  •  17 days ago
No Image

തൊഴിൽ തട്ടിപ്പ് നടത്തിയ ഏഷ്യൻ യുവതിക്ക് തടവും പിഴയും; ശിക്ഷ ശരിവച്ച് ദുബൈ അപ്പീൽ കോടതി

uae
  •  17 days ago
No Image

റൊണാൾഡോ ഇന്ത്യയിലേക്ക് വരാത്തതിന്റെ കാരണം അതാണ്: അൽ നസർ കോച്ച്

Football
  •  17 days ago
No Image

കുവൈത്തിലേക്ക് ഇന്ത്യക്കാരുടെ ഒഴുക്ക്; രാജ്യത്തെ നാലിലൊന്ന് തൊഴിലാളികളും ഇന്ത്യയിൽ നിന്ന്

Kuwait
  •  17 days ago
No Image

അതിശക്തമായ മഴ; പാലക്കാട്, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  17 days ago
No Image

അവനെ എന്തുകൊണ്ട് ഓസ്‌ട്രേലിയക്കെതിരെ കളിപ്പിച്ചില്ല? വിമർശനവുമായി മുൻ താരം

Cricket
  •  17 days ago
No Image

"ഫലസ്തീൻ ജനതയെ ഞങ്ങൾ ഉപേക്ഷിക്കില്ല, ഫലസ്തീൻ രാഷ്ട്രം നേടിയെടുക്കുന്നതുവരെ മധ്യസ്ഥത വഹിക്കുന്നത് തുടരും": ഖത്തർ അമീർ

qatar
  •  17 days ago
No Image

'ആമസോൺ നൗ' യുഎഇയിലും: ഇനിമുതൽ നിത്യോപയോ​ഗ സാധനങ്ങൾ വെറും 15 മിനിറ്റിനുള്ളിൽ കൈകളിലെത്തും; തുടക്കം ഇവിടങ്ങളിൽ

uae
  •  17 days ago
No Image

തൊഴിൽ നിയമലംഘനം; 10 റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾക്ക് പൂട്ടിട്ട് സഊദി 

Saudi-arabia
  •  17 days ago