HOME
DETAILS

പാടിക്കുന്നിലെ മദ്യഷാപ്പിനെതിരേ സമരം ചെയ്തവരെ അറസ്റ്റു ചെയ്തു

  
Web Desk
April 13 2017 | 20:04 PM

%e0%b4%aa%e0%b4%be%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ae%e0%b4%a6%e0%b5%8d%e0%b4%af%e0%b4%b7%e0%b4%be%e0%b4%aa%e0%b5%8d


മയ്യില്‍: പുതുതായി ആരംഭിച്ച പാടിക്കുന്നിലെ മദ്യഷാപ്പിനെതിരെ സമരം ചെയ്ത സ്ത്രീകളും കുട്ടികളുമടക്കമുള്ള സമരക്കാരെ പൊലിസ് അറസ്റ്റുചെയ്തു നീക്കി.
ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് അന്‍പതോളം വരുന്ന സമരക്കാരെ വളപട്ടണം സി.ഐ രത്കുമാര്‍, മയ്യില്‍ എസ്.ഐ പി ബാബു മോന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റുചെയ്തു നീക്കിയത്. ഉപരോധത്തെ തുടര്‍ന്ന് ബുധനാഴ്ച മദ്യശാല തുറക്കാന്‍ സാധിച്ചിരുന്നില്ല. ഇന്നലെയും സമരക്കാര്‍ പ്രതിഷേധവുമായി രംഗത്ത് വന്നു. വിഷുവിന്റെ തലേദിവസമായതിനാല്‍ രാവിലെ തന്നെ നിരവധി പേര്‍ മദ്യം വാങ്ങാനായി ഇവിടെ എത്തിയിരുന്നു. ഇതിനിടെ സമരക്കാരും മദ്യം വാങ്ങാനെത്തിയവരും തമ്മില്‍ വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെട്ടത് സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. ഇതോടെ സമരക്കാരോട് പിരിഞ്ഞു പോവാന്‍ പൊലിസ്ആവശ്യപ്പെട്ടു. എന്നാല്‍ സമരക്കാര്‍ പിരിഞ്ഞു പോവാന്‍ വിസമ്മതിച്ചു. പിന്നീട് കൂടുതല്‍  പൊലിസെത്തി സമരക്കാരെ അറസ്റ്റു ചെയ്തു നീക്കുകയായിരുന്നു. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു. അറസ്റ്റു വരിച്ച സമരക്കാര്‍ മയ്യില്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. ഇ.കെ മധു, കെ.സി ഗണേശന്‍, വി.വി മനോജ്, പി.വി ശ്രീനിവാസന്‍, കെ.പി ചന്ദ്രന്‍, ഷംസീര്‍ മയ്യില്‍, കെ.വി മനോജ് കുമാര്‍, എം അന്‍സാരി നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  6 hours ago
No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  6 hours ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  6 hours ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  7 hours ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  7 hours ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  7 hours ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  8 hours ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  8 hours ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  8 hours ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  9 hours ago