മാങ്ങാട്ടുപറമ്പില്‍ പഞ്ചായത്തിന്റെ അനുമതിയില്ലാതെ മദ്യവില്‍പനശാല സ്ഥാപിക്കില്ല
തളിപ്പറമ്പ്: പുതിയതെരുവിലെ ബിവറേജസ് മദ്യവില്‍പനശാല മാങ്ങാട്ടുപറമ്പിലേക്ക് മാറ്റിസ്ഥാപിക്കാനുള്ള ശ്രമത്തിനെതിരെ 14 ദിവസമായി നാട്ടുകാര്‍ നടത്തിവന്ന സമരം പിന്‍വലിച്ചു.
ബിവറേജസ് കോര്‍പറേഷന്‍ ജില്ലാ മാനേജരും കല്ല്യാശേരി പഞ്ചായത്ത് പ്രസിഡന്റും നാട്ടുകാരും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ പഞ്ചായത്തിന്റെ അനുമതിയോ അറിവോ കൂടാതെ ഔട്ട്‌ലെറ്റ് സ്ഥാപിക്കില്ലെന്ന് ഉറപ്പ് ലഭിച്ചതോടെയാണ് നീട്ടുകാര്‍ സമരത്തില്‍ നിന്നും പിന്‍മാറിയത്. സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് പുതിയതെരുവിലെ ഔട്ട്‌ലെറ്റ് മാങ്ങാട്ടുപറമ്പിലേക്ക് മാറ്റാന്‍ ശ്രമങ്ങളാരംഭിച്ചത്. സിറാമിക്‌സ് ഫാക്ടറിയുടെ ഗേറ്റിന് സമീപം തടിച്ചുകൂടിയ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ എന്തു വിലകൊടുത്തും ഇവിടെ മദ്യശാല ആരംഭിക്കുന്നതിനെ തടയുമെന്ന് പ്രഖ്യാപിച്ചതോടെ ഈ ശ്രമത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു.
കല്ല്യാശേരി പഞ്ചായത്ത് പ്രസിഡന്റ് ഇ.പി ഓമന, ഒ.വി ഗീത, കെ. ലക്ഷമണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ചര്‍ച്ച നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."