HOME
DETAILS

കര്‍ണാടകത്തില്‍ കല്ലുകടി: സിദ്ധരാമയ്യയുടെ വിഡിയോ പുറത്ത്

  
backup
June 28, 2018 | 6:55 AM

%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%be%e0%b4%9f%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%81%e0%b4%95%e0%b4%9f


ബംഗളൂരു: കര്‍ണാടകയില്‍ രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ രൂപീകരിക്കപ്പെട്ട കോണ്‍ഗ്രസ് - ജെ.ഡി.യു സര്‍ക്കാരില്‍ കല്ലുകടിയെന്ന് സൂചന നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു.
സര്‍ക്കാര്‍ രൂപീകരണ സമയത്തും വകുപ്പ് വിഭജന സമയത്തും ഉണ്ടായിരുന്ന തര്‍ക്കങ്ങളും മറ്റും ഒരു പരിധിവരേ അവസാനിപ്പിക്കാനായെങ്കിലും ഇപ്പോള്‍ ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് നിലനില്‍ക്കുന്നത്. അതിനിടെ സര്‍ക്കാര്‍ എത്രകാലം നിലനില്‍ക്കുമെന്ന ചോദ്യത്തിന് മുന്‍ മുഖ്യമന്ത്രിയായ സിദ്ധരാമയ്യ നല്‍കിയ മറുപടിയുടെ വിഡിയോ ദൃശ്യങ്ങളും വിവാദമായിട്ടുണ്ട്. അഞ്ചു വര്‍ഷമോ? അത് പ്രയാസമാണ്. 2019ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം എന്തുസംഭവിക്കുമെന്ന് കാത്തിരുന്ന് കാണാമെന്നാണ് സര്‍ക്കാരിന്റെ ഭാവിയെക്കുറിച്ച് സിദ്ധരാമയ്യ പറയുന്നത്. പ്രാദേശിക ചാനലാണ് വിഡിയോ പുറത്തുവിട്ടത്. ഇതിനോട് ജെ.ഡി.എസ് നേതാക്കളുടെ പ്രതികരണവും പുറത്തുവന്നിട്ടുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി തിരഞ്ഞെടുക്കപ്പെട്ട ബി.ജെ.പിയെ പിന്തള്ളി കോണ്‍ഗ്രസ് നടത്തിയ നീക്കമാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാര്‍ രൂപീകരണത്തിന് വഴിതെളിയിച്ചത്.
കോണ്‍ഗ്രസ്-ജെ.ഡി.എസ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ചെയര്‍മാന്‍ കൂടിയാണ് സിദ്ധരാമയ്യ. ധര്‍മസ്ഥാലയിലെ ആശുപത്രിയില്‍ പ്രകൃതി ചികിത്സക്ക് എത്തിയതാണ് അദ്ദേഹം. അവിടെ വച്ചാണ് വിഡിയോ എടുത്തതെന്ന് കരുതുന്നു. എന്നാല്‍ സര്‍ക്കാരിന്റെ കാലാവധിയില്‍ ഉപമുഖ്യമന്ത്രി ജി. പരമേശ്വര ശുഭാപ്തി വിശ്വാസത്തിലാണ്. അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുമെന്നാണ് അദ്ദേഹം പറയുന്നത്.
വിഡിയോ താന്‍ കണ്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ധാരണയുണ്ടാക്കുമ്പോള്‍ അഞ്ച് വര്‍ഷത്തേക്കുള്ള ധാരണയാണുണ്ടാക്കിയത്. അതുകൊണ്ടുതന്നെ അഞ്ചുവര്‍ഷം സര്‍ക്കാര്‍ പൂര്‍ത്തിയാക്കും. മറിച്ചുള്ള അഭിപ്രായങ്ങള്‍ മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നും പരമേശ്വര മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.
ബജറ്റ് അവതരണവുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തില്‍ പ്രശ്‌നമുള്ളത്. കഴിഞ്ഞ സര്‍ക്കാരിന്റെ ബജറ്റ് മതിയെന്ന അഭിപ്രായമാണ് മുന്‍ ധനമന്ത്രികൂടിയായ സിദ്ധരാമയ്യ പറയുന്നത്. വേണമെങ്കില്‍ അനുബന്ധ ബജറ്റ് ആകാമെന്നും പുതിയ ബജറ്റ് ആവശ്യമില്ലെന്നും അദ്ദേഹം പറയുമ്പോള്‍ പുതിയതു വേണമെന്ന നിലപാടിലാണ് മുഖ്യമന്ത്രിയും ധനമന്ത്രിയുമായ എച്ച്.ഡി.
കുമാരസ്വാമി.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ കനത്ത മഴ; നിറഞ്ഞൊഴുകി വാദികളും റോഡുകളും

uae
  •  2 months ago
No Image

ചരിത്രത്തിലേക്കുള്ള ദൂരം വെറും 25 റൺസ്; അഡലെയ്ഡ് കീഴടക്കാനൊരുങ്ങി വിരാട്

Cricket
  •  2 months ago
No Image

തൊഴിൽ തട്ടിപ്പ് നടത്തിയ ഏഷ്യൻ യുവതിക്ക് തടവും പിഴയും; ശിക്ഷ ശരിവച്ച് ദുബൈ അപ്പീൽ കോടതി

uae
  •  2 months ago
No Image

റൊണാൾഡോ ഇന്ത്യയിലേക്ക് വരാത്തതിന്റെ കാരണം അതാണ്: അൽ നസർ കോച്ച്

Football
  •  2 months ago
No Image

കുവൈത്തിലേക്ക് ഇന്ത്യക്കാരുടെ ഒഴുക്ക്; രാജ്യത്തെ നാലിലൊന്ന് തൊഴിലാളികളും ഇന്ത്യയിൽ നിന്ന്

Kuwait
  •  2 months ago
No Image

അതിശക്തമായ മഴ; പാലക്കാട്, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  2 months ago
No Image

അവനെ എന്തുകൊണ്ട് ഓസ്‌ട്രേലിയക്കെതിരെ കളിപ്പിച്ചില്ല? വിമർശനവുമായി മുൻ താരം

Cricket
  •  2 months ago
No Image

"ഫലസ്തീൻ ജനതയെ ഞങ്ങൾ ഉപേക്ഷിക്കില്ല, ഫലസ്തീൻ രാഷ്ട്രം നേടിയെടുക്കുന്നതുവരെ മധ്യസ്ഥത വഹിക്കുന്നത് തുടരും": ഖത്തർ അമീർ

qatar
  •  2 months ago
No Image

'ആമസോൺ നൗ' യുഎഇയിലും: ഇനിമുതൽ നിത്യോപയോ​ഗ സാധനങ്ങൾ വെറും 15 മിനിറ്റിനുള്ളിൽ കൈകളിലെത്തും; തുടക്കം ഇവിടങ്ങളിൽ

uae
  •  2 months ago
No Image

തൊഴിൽ നിയമലംഘനം; 10 റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾക്ക് പൂട്ടിട്ട് സഊദി 

Saudi-arabia
  •  2 months ago