HOME
DETAILS

അഴിമതി വിരുദ്ധ പോരാട്ടം; സഊദി ബിന്‍ലാദന്‍ ഗ്രൂപ്പ് കമ്പനി കുടുംബത്തിന് നഷ്ടമായി

  
backup
March 19 2019 | 07:03 AM

%e0%b4%85%e0%b4%b4%e0%b4%bf%e0%b4%ae%e0%b4%a4%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7-%e0%b4%aa%e0%b5%8b%e0%b4%b0%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%82

അബ്ദുസ്സലാം കൂടരഞ്ഞി

റിയാദ്: രാജ്യത്തെ ഏറ്റവും വലിയ നിര്‍മ്മാണ കമ്പനിയായ സഊദി ബിന്‍ലാദന്‍ ഗ്രൂപ്പ് (എസ് ബി ജി) കമ്പനി ബിന്‍ലാദന്‍ കുടുംബത്തിന് നഷ്ടമായി. അഴിമതി വിരുദ്ധ പോരാട്ടങ്ങളുടെ ഭാഗമായി കമ്പനി ഏറ്റെടുത്ത സര്‍ക്കാര്‍ കമ്പനി നടത്തിപ്പ് പുതിയ കമ്പനിയായി രൂപപ്പെടുത്തി പുതിയ ടീമിന് കൈമാറിയതായി വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ വിദേശികളടക്കം ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ നിര്‍മ്മാണ മേഖലയിലുള്ള കമ്പനിയിലെ പ്രതിസന്ധികള്‍ ഒഴിയുമെന്നാണ് കരുതുന്നത്. സഊദി ബിനിസസ്സ് പ്രമുഖനായ ഖാലിദ് നഹാസ് ആണ് പുതിയ ബിന്‍ലാദിന്‍ ഗ്രൂപ്പ് ഗ്ലോബല്‍ ഹോള്‍ഡിങ് കമ്പനിയുടെ ചെയര്‍മാന്‍.

പുതിയ കമ്പനിയുടെ 36.22 ശതമാനം ഓഹരികളും സഊദി സാമ്പത്തിക മന്ത്രാലയത്തിന് കീഴിലെ ഇസ്തിദാമായാണ് പങ്കിട്ടത്. ബാക്കിയുള്ള 63.78 ശതമാനം ഓഹരികളും ബിന്‍ലാദന്‍ കമ്പനി ഫോര്‍ ഡവലപ്‌മെന്റ് ആന്‍ഡ് കൊമേഴ്‌സല്‍ ഇന്‍വെസ്റ്റ്‌മെന്റിനു കീഴിലാണ്. കമ്പനി ബോര്‍ഡില്‍ ബിന്‍ ലാദന്‍ കുടുംബത്തില്‍ നിന്നും രണ്ടു പേര്‍ മാത്രമാണ് ഉള്‍പ്പെട്ടിട്ടുള്ളത്. സഹോദരങ്ങളായ സഅദ് ബിന്‍ലാദന്‍, അബ്ദുല്ലാഹ് ബിന്‍ ലാദന്‍ എന്നിവരാണ് പുതിയ ഒന്‍പതംഗ ഡയറക്റ്റര്‍ ബോര്‍ഡിനു ഉള്‍പ്പെട്ടത്. ഇതോടെ ബിന്‍ ലാദന്‍ കുടുംബത്തിന് നേരേത്തയെന്നുണ്ടായിരുന്ന കമ്പനിയുടെ നിയന്ത്രണം പൂര്‍ണ്ണമായും നഷ്ടമായി.

പുതിയ നടപടികളുടെ ഭാഗമായി ബിന്‍ലാദന്‍ ഗ്രൂപ്പ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ക്ലൗസ് ഫ്രോളിച് രാജിവെച്ചു. അമേരിക്കന്‍ മള്‍ട്ടി നാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക്, ഫിനാന്‍ഷ്യല്‍ സര്‍വീസ് കമ്പനി മൊര്‍ഗന്‍ സ്റ്റാന്‍ലി ഉദ്യോഗസ്ഥനായിരുന്ന ക്ലൗസ് ഫ്രോളിച് 2015 ല്‍ മക്കയില്‍ നടന്ന ക്രയിന്‍ ദുരന്തത്തെ തുടര്‍ന്ന് കമ്പനി പ്രതിസന്ധി നേരിട്ടപ്പോള്‍ അതിനെ നേരിടാനായി 2016 ലാണ് ചുമതല ഏറ്റെടുത്തത്.

കഴിഞ്ഞ വര്‍ഷം കിരീടാവകാശിയുടെ നേതൃത്വത്തില്‍ നടന്ന അഴിമതിക്കേസിലെ കൂട്ട അറസ്റ്റില്‍ ബിന്‍ലാദന്‍ ഗ്രൂപ്പിലെ സഹോദരന്മാരായ ബക്കര്‍ ബിന്‍ലാദന്‍, സാലിഹ് ബിന്‍ലാദന്‍, സഅദ് ബിന്‍ലാദന്‍ എന്നിവര്‍ അറസ്റ്റിലായതോടെയാണ് സഊദി സാമ്പത്തിക മന്ത്രാലയത്തിന് കീഴിലെ ഇസ്തിദാമ ഓഹരികള്‍ ഏറ്റെടുത്തത്. ദശകങ്ങളായി സഊദിയുടെ വികസന പ്രക്രിയകളില്‍ സുപ്രധാന പങ്കു വായിച്ച ബിന്‍ലാദന്‍ ഗ്രൂപ്പ് മാക്ക ഹറം വികസനത്തിലും സുപ്രധാന പങ്കു വഹിച്ചു വരുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago
No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  3 months ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  3 months ago
No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago