പട്ടാമ്പി സ്റ്റാന്‍ഡില്‍ ബസ്സുകളുടെ നില്‍പ്പിന് ക്രമമില്ല; വട്ടം കറങ്ങി യാത്രക്കാര്‍
പട്ടാമ്പി: ബസ് സ്റ്റാന്‍ഡില്‍ രാവിലെയും രാത്രിയും വരുന്ന യാത്രക്കാരെ വട്ടംകറക്കി ബസുകളുടെ ക്രമമില്ലാത്ത നില്‍പ്പ്. മുന്‍ഭാഗം വരുന്ന കവാടത്തിലേക്ക് തിരിച്ചായിരിക്കും രാവിലെയും രാത്രിയും കാണുക. എന്നാല്‍ ചില ബസ്സുകള്‍ ഇതിന് നേരെ വിപരീതമായി മുന്‍ഭാഗം യാത്രക്കാര്‍ ഇരിക്കുന്ന വെയ്റ്റിംഗ് ഷെഡിന് നേരേയും. പത്ത് മണി മുതല്‍ വൈകുന്നേരം ആറ് വരെ ഈ നില തുടരും .ഇതിനിടയിലും ചില ബസ്സുകള്‍ ഈ തലതിരിച്ചല്‍ കളിയില്‍ ഏര്‍പ്പെടുന്നതും ദിവസേനയുള്ള കാഴ്ചകളാണ്. നിരവധിയാത്രക്കാര്‍ കയറിയിറങ്ങുന്ന ബസ് സ്റ്റാന്റിലെ തലതിരിച്ചല്‍ കളിയില്‍ അകപ്പെടാത്തവര്‍ വിരളമായിരിക്കും.
യാത്രക്കാരനെ ആശയകുഴപ്പത്തിലാക്കുന്ന ഇത്തരം പാര്‍ക്കിങിനെ സംബന്ധിച്ച് ചോദിച്ചാല്‍ ഉചിത മറുപടി നല്‍കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറുമല്ല. ആരും പരാതിപ്പെടാന്‍ തയ്യാറാകാത്തതാണ് ബസ്സു ജീവനക്കാര്‍ക്ക് രക്ഷയാകുന്നത്. വയോധികരാണ് ഇത്തരം കെണിയില്‍ പെട്ട ് പോകേണ്ട ബസ്സ് മാറികയറി പാതി വഴിയില്‍ ഇറങ്ങാന്‍ ഇടയാകുന്നത്.
ബസ് സ്റ്റാന്റിലെ അശാസ്ത്രീയമായ പാര്‍ക്കിങിനെ കുറിച്ച് പതിവ് യാത്രക്കാര്‍ക്ക് തന്നെ പരാതികള്‍ ഏറെയാണ്. ബസ് സ്റ്റാന്റ് പ്രവേശന കവാടത്തിലേക്ക് വരുന്ന ബസ്സുകള്‍ അരികിലായി നില്‍ക്കുന്ന യാത്രക്കാരെ ഭയപ്പെടുത്തും വിധമാണ് കടന്നുവരുന്നത്. ഇതോടൊപ്പം തന്നെ ബസ് സ്റ്റാന്റിലെ കോണ്‍ഗ്രീറ്റ് പൊളിഞ്ഞ് രൂപപ്പെട്ട കുഴികളില്‍ ചെളി വെള്ളം കെട്ടി നില്‍ക്കുന്നതും യാത്രക്കാരെ ഏറെ ദുരിതത്തിലാക്കുന്നുണ്ടണ്ട്. നല്ല രീതിയില്‍ വസ്ത്രമണിഞ്ഞ് വിശേഷ ചടങ്ങുകള്‍ക്കും മറ്റും പോകാന്‍ തയ്യാറായി വരുന്നവര്‍ ചെളിയില്‍ കുളിച്ച് നിരാശയോടെ മടങ്ങുന്ന കാഴ്ചയും ഇവിടെ പതിവാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."