ദേശീയ പൗരത്വ ഭേദഗതി ബില്‍ അവതരിപ്പിക്കാന്‍ അനുവദിക്കില്ല: രാഹുല്‍
ഇറ്റാനഗര്‍: തെരഞ്ഞെടുപ്പില്‍ അധികാരത്തിലേറിയാല്‍ ദേശീയ പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കായി പ്രത്യേക പാക്കേജ് നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അരുണാചല്‍പ്രദേശിലെ ഇറ്റാനഗറില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ചില സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പരിഗണന വേണ്ടിവരും. ആ സംസ്ഥാനങ്ങളുടെ പൊതുവായ ചില പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും പരിഗണിച്ചാണ് ഇത്. വാര്‍ത്താ വിനിമയ ബന്ധം, അടിസ്ഥാന സൗകര്യ വികസനം, അസാധാരണമായ ഭൂപ്രദേശം എന്നിവ പരിഗണിച്ചാണ് ഇത്തരം സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പാക്കേജ് നടപ്പാക്കേണ്ടി വരിക.
കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നപ്പോള്‍ അരുണാചല്‍ പ്രദേശ് ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയിരുന്നതായും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."