HOME
DETAILS
MAL
വിശദീകരണം രേഖാമൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി
backup
May 29 2020 | 03:05 AM
കൊച്ചി: സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ് സംബന്ധിച്ച വിശദീകരണം രേഖാമൂലം സമര്‍പ്പിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി.
അണക്കെട്ടുകളുടെ ജലനിരപ്പ് ക്രമീകരിക്കണമെന്ന പരാതിയില്‍ സര്‍ക്കാരിനും കെ.എസ്.ഇ.ബിക്കും ദുരന്തനിവാരണ അതോറിറ്റിക്കും നോട്ടീസയച്ച കോടതി നിലവില്‍ അണക്കെട്ടുകളിലെ സ്ഥിതിയെന്തെന്നും മഴക്കാലത്തിന് മുമ്പ് സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദീകരിക്കണമെന്നും നിര്‍ദേശിച്ചു.
ഡാമുകളിലെ ഇപ്പോഴത്തെ ജലനിരപ്പ് ആശങ്ക ഉണ്ടാക്കുന്നതാണെന്നും അടിയന്തര നടപടി വേണമെന്നും ആവശ്യപ്പെട്ട് ജസ്റ്റിസ് ദേവന് രാമചന്ദ്രന് ചീഫ് ജസ്റ്റിസിന് അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഡിവിഷന് ബഞ്ചിന്റെ നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."